Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതോട്ടം തൊഴിലാളിയെ...

തോട്ടം തൊഴിലാളിയെ കണ്ടെത്താനായില്ല

text_fields
bookmark_border
മൂന്നാർ: ഏപ്രിൽ 20ന്​ ജോലിക്കിടെ കാണാതായ തോട്ടം തൊഴിലാളി ധനശേഖറിനെ (38) കണ്ടെത്താൻ കഴിയാതെ പൊലീസ്​. അന്വേഷണവുമായി ബന്ധുക്കൾ സഹകരിക്കുന്നില്ലെന്നും സൂചനയുണ്ട്​. കടലാർ ഈസ്​റ്റ്​ ഡിവിഷനിലെ തൊഴിലാളിയായ ധനശേഖർ തോട്ടത്തിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് കാൻറീനിൽനിന്ന്​ ചായ വാങ്ങാൻ പോയതാണ്. മടങ്ങിവരാതിരുന്നതോടെ മൂന്നാർ പൊലീസിൽ പരാതി നൽകി. ധനശേഖർ അവസാനമായി ഫോണിൽ വിളിച്ചത് ഭാര്യമാതാവിനെയാണ്​. ഭാര്യമാതാവ് അയൽക്കാരോട് പറഞ്ഞത് സംസാരത്തി​ൻെറ അവസാനം പുലിയുടെ മുരൾച്ചയും ഇയാളുടെ നിലവിളിയും കേട്ടുവെന്നാണ്. എന്നാൽ, പൊലീസിനോട് ഈ വിവരം മറച്ചുവെച്ചുവെന്നാണ് സൂചന. പ്രധാനപ്പെട്ട ഒരു വിവരമായിട്ടുകൂടി ആദ്യം ഇത് മറച്ചുവെച്ചത് എന്തിനാണെന്ന് ചോദ്യമുയരുന്നു. ധനശേഖറിനെ കാണാതായി രണ്ടാഴ്ച കഴിഞ്ഞ് അടുത്ത പൊലീസ് സ്​​േ​റ്റഷൻ പരിധിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയിരുന്നു. ഇത് ധനശേഖറി​ൻെറ ആണോയെന്ന് തിരിച്ചറിയാൻ പൊലിസ് ഭാര്യയെയും കുടുംബത്തെയും സമീപിച്ചു. എന്നാൽ, അവർ മൃതദേഹം കാണാൻപോലും കൂട്ടാക്കാതെ ഒഴിഞ്ഞുമാറി. കാണാതായതി​ൻെറ തലേദിവസം ഇയാൾ പണയംവെച്ച ഭാര്യയുടെ മാല തിരികെ എടുത്തുനൽകിയിരുന്നു. ഇതിന് പണം നൽകിയതും ഭാര്യമാതാവ് ആയിരുന്നത്രേ. ധനശേഖറി​ൻെറ 18 ലക്ഷം രൂപ മതിപ്പുള്ള കുടുംബവീട് വീതംവെച്ചതുമായി ബന്ധപ്പെട്ടും ചില കലഹങ്ങൾ വീട്ടുകാരുമായി നടന്നിരുന്നു. കമ്പനിവക സ്​റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന കീടനാശിനി മോഷണംപോയ സംഭവത്തിൽ മറ്റ് തൊഴിലാളികൾ എല്ലാവരും പൊലീസിന് മുമ്പിൽ മൊഴി നൽകാൻ ഹാജരായപ്പോൾ ധനശേഖർ മാത്രം എത്തിയില്ല. ചോദ്യംചെയ്യലിന് വിളിപ്പിച്ച ദിവസമാണ് ഇദ്ദേഹത്തെ കാണാതാകുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story