Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവസ്​ത്രസ്​ഥാപനങ്ങൾ...

വസ്​ത്രസ്​ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണം-അസോസിയേഷൻ

text_fields
bookmark_border
തൊടുപുഴ: വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന്​ ദിവസം തുറക്കാൻ അനുമതി നൽകണമെന്ന് കേരള ടെക്​സ്​റ്റയിൽ ആൻഡ് ഗാർമൻെറ്​സ്​ ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.ഡി.ബ്ല്യു.എ) ജില്ല കമ്മിറ്റി ഒാൺലൈൻ യോഗം ആവശ്യപ്പെട്ടു. കടുത്ത പ്രതിസന്ധിയിലൂടെയാണ് വസ്ത്രവ്യാപാരികൾ കടന്ന് പോകുന്നതെന്ന്​ ഭാരവാഹികൾ പറഞ്ഞു. കടയുടെ ഷട്ടർ തുറക്കാൻ പറ്റില്ലെന്നും വിവാഹ പാർട്ടികൾ ജാഗ്രതാ പോർട്ടലിൽ രജിസ്​റ്റർ ചെയ്യണമെന്നും ക്യൂ ആർ കോഡുമായി വരുന്നവർക്കേ പ്രവേശനം പാടുള്ളൂ എന്നുമുള്ള അശാസ്ത്രീയ നിർദേശങ്ങളാണ് സെക്ടറൽ മജിസ്​ട്രേറ്റ്​മാർ നൽകിയത്. ഇൗ രീതിയിൽ സ്ഥാപനം പ്രവർത്തിക്കാനാവില്ല. കടമെടുത്തും പലിശ​െക്കടുത്തും വാടക കൊടുത്തുമാണ്​ വസ്ത്രവ്യാപാരികൾ കച്ചവടം നടത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ്​ എം.വി. സജീവ് അധ്യക്ഷത വഹിച്ചു. പി.കെ. ഷമീർ, സുമൻ, എം.ബി. താജു, അലൻറ്​, ബിനോയ്, ഇബ്രാഹിം, അനസ്, സോബിച്ചൻ, ഇബ്രാഹിം, ഷെഫീഖ് എന്നിവർ പങ്കെടുത്തു. ദേവികുളത്തും മൂന്നാറിലുമായി ആറ്​ വാർഡുകൾ കണ്ടെയ്ൻമൻെറ്​ സോൺ മൂന്നാർ: ദേവികുളം പഞ്ചായത്തിൽ ഒരു വാർഡിലെ 158 പേരെ പരിശോധിച്ചതിൽ 30 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ, 11ാം വാർഡായ ലോക്കാർഡ് ഇതോടെ കണ്ടെയ്​ൻമൻെറ്​ സോണാക്കി. മൂന്നാർ പഞ്ചായത്തിൽ 244 ഉം ദേവികുളം പഞ്ചായത്തിൽ 132 പേരുമാണ് രോഗികൾ. ഇതോടെ രണ്ടു പഞ്ചായത്തുകളിൽ മൂന്ന് വീതം വാർഡുകൾ ഇപ്പോൾ കണ്ടെയ്ൻമൻെറ്​ സോണാണ്. മൂന്നാറിൽ മൂന്ന്, നാല്, ഏഴ് വാർഡുകളായ ലക്കം,വാഗുവരൈ, കന്നിമല എന്നിവിടങ്ങളിലാണ് വ്യാപനം കൂടുതൽ. തോട്ടം തൊഴിലാളികളുടെ ഇടയിൽ കോവിഡ് വ്യാപനം വർധിക്കുന്നത് ആശങ്ക കൂട്ടുകയാണ്. തൊഴിലാളി ലയങ്ങളിലെ കൂട്ടമായുള്ള താമസവും ഇടപെടലുകളുമായിരിക്കാം രോഗവ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ജൈവവൈവിധ്യ ദിനാഘോഷം മൂന്നാർ: വിജയപുരം സോഷ്യൽ സർവിസ് സൊസൈറ്റിയും ഹരിത കേരള മിഷനും സംയുക്​തമായി യു.എൻ.ഡി. പി (കൻസെർ​െവഷൻ ആൻഡ് ഇക്കോളജി)യുടെ പങ്കാളിത്തതോടെ ഓൺലൈൻ ശിൽപശാല നടത്തി. വിവിധ വിഷയങ്ങളിൽ ഡോ. കെ.ആർ. ബൈജു, ഡോ. ടി.വി. സജീവ്, ഡോ. സിബി മാത്യു എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. സംസഥാനത്തെ വിവിധ കോളജുകളിൽ നിന്നുള്ള വകുപ്പ്​ മേധാവികളും ഗവേഷക വിദ്യാർഥികളും, പങ്കെടുത്തു. ഡോ. എം. രമേശൻ, ഡോ. ജി.എസ്. മധു, ഡോ. ഹരിദാസ്, ഡോ. ടി.ആർ. സുമ, ഫാ. ഫ്രാൻസിസ് കമ്പോളത്തുപറമ്പിൽ, ടി.എ. ജോർജ് എന്നിവർ പ്രസംഗിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story