Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ്​ ബാധിതർക്ക്​...

കോവിഡ്​ ബാധിതർക്ക്​ കരുതലുമായി ഇടുക്കി രൂപത

text_fields
bookmark_border
ചെറുതോണി : ഹൈറേഞ്ചിലെ വിവിധ പഞ്ചായത്തുകളിൽ കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഇടുക്കി രൂപതയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റ്​ വിതരണം ആരംഭിച്ചു. ഹൈറേഞ്ച് ​െഡവലപ്മൻെറ്​ സൊസൈറ്റി, കെ.സി.വൈ.എം എന്നിവയുടെ ആഭിമുഖ്യത്തിലാണ് കിറ്റ് വിതരണം. 11 ഇനം അവശ്യസാധനങ്ങൾ അടങ്ങുന്ന കിറ്റ്​ ആയിരത്തിലധികം വീടുകളിൽ എത്തിക്കും. രൂപതയിലെ എല്ലാ ഇടവകകളിലും കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി 10 അംഗ സംഘത്തിന് രൂപം നൽകും. രോഗ ബാധിതർക്ക് ആഹാരവും മരുന്നും വീടുകളിൽ എത്തിക്കാനും വാക്സിനേഷൻ രജിസ്‌ട്രേഷനും​ സഹായവുമായി യുവജനങ്ങൾ രംഗത്തുണ്ട്. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പ്രത്യേക വാഹനം തയാറാക്കിയിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിക്കുന്നവരെ മതാചാരപ്രകാരം സംസ്കരിക്കുന്ന കോവിഡ് റാപ്പിഡ് ആക്​ഷൻ ഫോഴ്സും പ്രവർത്തിച്ചു വരുന്നതായി ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ഫോട്ടോ : ഇടുക്കി രൂപതയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റ്​ വിതരണത്തിന് സജ്ജമായ വാഹനങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story