Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2021 5:31 AM IST Updated On
date_range 24 May 2021 5:31 AM ISTവാക്സിനുമായി ആരോഗ്യവകുപ്പ് ആദിവാസിക്കുടികളിലേക്ക്
text_fieldsbookmark_border
p2 leaddd * ഇടമലക്കുടിയിലേക്ക് പ്രത്യേക സംഘം െതാടുപുഴ: ആദിവാസി മേഖലകളിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്. രോഗവ്യാപനം വര്‍ധിച്ച കുടികളിൽ ജാഗ്രത കടുപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാണ് ട്രൈബൽ ഡിപ്പാർട്മൻെറും ആരോഗ്യവകുപ്പും നടത്തിയ യോഗത്തിൻെറ തീരുമാനം. ദേവികുളം താലൂക്കിലെ വിവിധ ആദിവാസി മേഖലകളില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടികൾ. വാക്സിൻ ലഭിക്കുന്ന മുറക്ക് കുടികളിലെത്തി നൽകാനാണ് തീരുമാനം. രണ്ടാഴ്ചക്കുള്ളിൽ ജില്ലയിലെ എല്ലാ ആദിവാസി കോളനിയിലും എത്തി നൽകാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്. ആദിവാസി മേഖലയിൽ 45 വയസ്സിനു മുകളിൽ ഇതുവരെ 3014 പേർക്ക് വാക്സിൻ നൽകി. 18നും 45 വയസ്സിനും ഇടയിലുള്ള 15,000 പേർക്കും വാക്സിൻ നൽകിയിട്ടുണ്ട്. ഇടമലക്കുടിയിൽ 18 വയസ്സിന് മുകളിൽ 1857 പേരാണ് ഉള്ളത്. ഇവിടെ നാലു ദിവസം കുടിയിൽ തങ്ങി രണ്ട് ഡോസ് വാക്സിനും 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നൽകാനാന് ആരോഗ്യവകുപ്പിൻെറ ആലോചന. ഇവിടേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സാഹചര്യത്തിലാണ് ക്യാമ്പ് ചെയ്ത് വാക്സിൻ നൽകാനുള്ള നടപടി. പ്രത്യേക സംഘത്തെ രൂപവത്കരിച്ച് കുടിനിവാസികളുടെ കണക്കുകളും വിവരങ്ങളും ശേഖരിച്ച് നൽകാൻ ട്രൈബൽ ഡിപ്പാർട്മൻെറിന് നിർദേശം നൽകിയിട്ടുണ്ട്. ഇതുവരെ ആദിവാസി മേഖലയിൽ 40 ശതമാനം പേർക്ക് വാക്സിൻ നൽകിക്കഴിഞ്ഞു. ജില്ലയിലെ വൃദ്ധമന്ദിരങ്ങളിലെല്ലാം വാക്സിനേഷൻ നടപടി പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു. കൂടാതെ തോട്ടം മേഖല ഉൾപ്പെടുന്ന കണ്ടെയ്ൻമൻെറ് ഏരിയകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിലും വളരെ വേഗത്തിൽ പ്രതിരോധ നടപടികൾ സ്വകരിച്ചു വരുകയാണെന്നും ഡി.എം.ഒ എൻ. പ്രിയ പറഞ്ഞു. ഇതുവരെ 2,90,106 പേര്‍ വാക്സിന്‍ സ്വീകരിച്ചു തൊടുപുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തന ഭാഗമായുള്ള വാക്സിന്‍ വിതരണം ജില്ലയില്‍ ഊർജിതം. മേയ് 22വരെയുള്ള കണക്കുപ്രകാരം ജില്ലയില്‍ 2,90,106 ആളുകള്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ആകെ ജനസംഖ്യ 10,79,090. ഇതില്‍ 3,11,230 പേര്‍ 45ന് മുകളില്‍ പ്രായമുള്ളവരും 4,76,447 ആളുകള്‍ 18നും 45നും ഇടയില്‍ പ്രായം ഉള്ളവരുമാണ്. 45ന് മുകളില്‍ പ്രായമുള്ളവരില്‍ 2,89,311 പേര്‍ ഇതിനോടകം വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ 2,29,140 ആളുകള്‍ ആദ്യഡോസ് വാക്സിനും 60,171 പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 45ന് താഴെ പ്രായമുള്ളവരില്‍ 1634 വാക്സിന്‍ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വിഭാഗത്തില്‍ 795 ആളുകള്‍ ഇതിനോടകം വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story