Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമഴക്കാല പൂർവ...

മഴക്കാല പൂർവ മുന്നൊരുക്കം; ശുചീകരണവുമായി തദ്ദേശ സ്ഥാപനങ്ങള്‍

text_fields
bookmark_border
തൊടുപുഴ: മഴക്കാല പൂർവ മുന്നൊരുക്കത്തി​ൻെറ ഭാഗമായി തൊടുപുഴ നഗരസഭയിലും വിവിധ പഞ്ചായത്തുകളിലും ശുചീകരണവും പ്രതിരോധ മരുന്ന് വിതരണവും നടത്തി. തൊടുപുഴ നഗരസഭയില്‍ ടൗണ്‍ കേന്ദ്രീകരിച്ചുള്ള പ്രവൃത്തികളാണ് ഞായറാഴ്ച പ്രധാനമായും നടന്നത്. നഗരസഭ ബസ് സറ്റാന്‍ഡ് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ കാട് വെട്ടുന്നതടക്കം ജോലികള്‍ നടത്തി. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോർജ്​, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.എ. കരീം, കൗണ്‍സിലര്‍മാരായ ജോസ്, ഷീന്‍ വർഗീസ് എന്നിവരും നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും നേതൃത്വം നല്‍കി. നഗരസഭ പരിധിയിലെ ഓടകള്‍ വൃത്തിയാക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം വാര്‍ഡ് തലത്തിലും ശുചീകരണ ജോലികൾ നടക്കുന്നു. ഇടവെട്ടി പ്രാഥമികാരോഗ്യ കേന്ദ്രവും പരിസരവും പഞ്ചായത്തിലൂടെ കടന്ന് പോകുന്ന പൂമാല - തൊടുപുഴ റോഡി​ൻെറ വശങ്ങളിലെ ഓടയും ഡ്രൈ ഡേയുടെ ഭാഗമായി വൃത്തിയാക്കി. മഴക്കാല പൂർവ രോഗങ്ങള്‍ തടയാന്‍ എല്ലാ വാർഡിലും പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ വിപുല പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ഷീജ നൗഷാദ്, അംഗങ്ങളായ അജ്മല്‍ ഖാന്‍ അസീസ്, ഇന്‍സ്‌പെക്ടര്‍ വിജയന് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വെള്ളിയാമറ്റം പഞ്ചായത്തില്‍ പ്രസിഡൻറ്​ ഇന്ദു ബിജുവി​ൻെറ നേതൃത്വത്തില്‍ വൈസ് പ്രസിഡൻറ്​ ലാലി ജോസി, സ്​ഥിരം സമിതി അധ്യക്ഷൻമാരായ ഷെമീന അബ്​ദുള്‍ കരീം, രാജു കുട്ടപ്പന്‍, മോഹന്‍ദാസ് തുടങ്ങിയവർ പങ്കാളികളായി. കുമാരമംഗലം പഞ്ചായത്തിൽ എല്ലാ വാർഡിലും ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. പ്രസിഡൻറ്​ ഷെമിന നാസര്‍ പഞ്ചായത്തംഗങ്ങള്‍ക്ക് മരുന്ന് കൈമാറി. ആലക്കോട് പഞ്ചായത്തിലെ ചിലവ് - ചവർണ തോട് ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ മിനി ജെറി, പഞ്ചായത്തംഗം റഷീദ് എന്നിവരുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തോട് ശുചീകരിച്ചത്. ചിത്രം TDL100 cleaning: ഡ്രൈഡേ ദിനത്തി​ൻെറ ഭാഗമായ ശുചീകരണം തൊടുപുഴ പ്രൈവറ്റ് ബസ്​സ്​റ്റാൻഡിൽ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോർജ്​ നിര്‍വഹിക്കുന്നു വൈദ്യുതി മുടങ്ങും ആലക്കോട്​: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലക്കോട് സെക്​ഷൻ പരിധിയിലെ പൂമാല അമ്പലക്കവല ഭാഗത്ത് തിങ്കളാഴ്ച രാവിലെ എട്ട്​ മുതൽ വൈകീട്ട് ആറ്​ വരെ വൈദ്യുതി മുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story