Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2021 5:29 AM IST Updated On
date_range 23 May 2021 5:29 AM ISTജില്ലയിൽ വ്യാജമദ്യ-ലഹരി മാഫിയ സജീവം
text_fieldsbookmark_border
അടിമാലി: ജില്ലയിൽ വ്യാജമദ്യ-ലഹരി മാഫിയ സജീവമാകുന്നു. അന്തർ സംസ്ഥാന തൊഴിലാളികെളയും കൗമാരക്കാരെയുമാണ് കഞ്ചാവ് മാഫിയ ലക്ഷ്യമിടുന്നത്. കോവിഡ് വ്യാപനം കൂടിയതോടെ ബാറുകളും സര്‍ക്കാര്‍ മദ്യശാലകളും അടച്ച സാഹചര്യത്തിലാണ് മാഫിയയുടെ പ്രവര്‍ത്തനം. ഒരുമാസത്തിനിടെ ഹൈറേഞ്ചിൻെറ വിവിധ ഭാഗങ്ങളില്‍നിന്നായി 10,000 ലിറ്ററിനുമുകളില്‍ കോട പിടികൂടി നശിപ്പിച്ചിരുന്നു. ചില ചാരായവാറ്റുകാരെയും എക്‌സൈസും പൊലീസും പിടികൂടിയിരുന്നു. മിക്കയിടങ്ങളിലും ലോക്ഡൗണിൻെറ മറവിൽ വ്യാജമദ്യ നിര്‍മാണം എല്ലാ മേഖലയിലും തകൃതിയായി നടക്കുെന്നന്നാണ് വിവരം. നേരേത്ത മദ്യവില്‍പന നടത്തിയിരുന്നവരില്‍ ഒരുവിഭാഗം കഞ്ചാവ്, മയക്കുമരുന്ന് രംഗത്തേക്ക് ഇറങ്ങിയിട്ടുണ്ട്. മിക്കവരും സംഘങ്ങളായി തിരിഞ്ഞ് ചെറിയ അളവിലാണ് കച്ചവടം നടത്തുന്നത്. കഞ്ചാവ് നാലും അഞ്ചും ഗ്രാമുള്ള പൊതികളാക്കി വിറ്റഴിക്കുന്നതിലൂടെ വലിയ ലാഭം സംഘങ്ങള്‍ക്ക് കിട്ടുന്നു. ചില്ലറ വില്‍പന നടത്തുന്ന സംഘങ്ങള്‍ക്ക് പുറത്തുനിന്ന് വരുന്ന ആള്‍ക്കാരെ എത്തിക്കുന്നതിന് ഏജൻറുമാരുമുണ്ട്. മൊത്തക്കച്ചവടക്കാര്‍ ആന്ധ്ര, കര്‍ണാടക, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുമാണ് കഞ്ചാവും മറ്റുമയക്കുമരുന്നും എത്തിക്കുന്നത്. ജില്ലയില്‍ ചിലയിടങ്ങളില്‍ ഇപ്പോഴും കഞ്ചാവുകൃഷി നടക്കുന്നുമുണ്ട്. ലോക്ഡൗണിനിടെ 250 കഞ്ചാവുചെടികള്‍ എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചിരുന്നു. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കുമളി, പൂപ്പാറ, നെടുങ്കണ്ടം, മറയൂര്‍, മാങ്കുളം എന്നിവിടങ്ങളാണ് കഞ്ചാവ് വിപണനത്തിൻെറ പ്രധാന കേന്ദ്രങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story