Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2021 5:29 AM IST Updated On
date_range 23 May 2021 5:29 AM ISTഇല്ലായ്മകളുടെ ദുരിതത്തിൽ ഇരുമ്പുപാലം; പ്രാഥമികാവശ്യങ്ങള്‍ക്ക് ഇടമില്ല
text_fieldsbookmark_border
അടിമാലി: പഞ്ചായത്തിലെ രണ്ടാമത്തെ പട്ടണമായ ഇരുമ്പുപാലം അധികൃതരുടെ അവഗണനയിൽ വീർപ്പുമുട്ടുകയാണ്. പ്രാഥമികാവശ്യത്തിന് സൗകര്യമില്ലാത്തതാണ് ഇരുമ്പുപാലം നേരിടുന്ന പ്രധാന പ്രശ്‌നം. കൂടാതെ, വാഹന പാര്‍ക്കിങ്ങിന് സൗകര്യമില്ലാത്തതും കുടിവെള്ളമില്ലാത്തതും മറ്റുകാരണങ്ങളാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലിയില്‍നിന്ന് 10 കി.മീ. ദൂരമാണ് ഇരുമ്പുപാലത്തിനുള്ളത്. നേര്യമംഗലത്തിനും അടിമാലിക്കുമിടയില്‍ 35 കി.മീ. ചുറ്റളവിലെ പ്രധാന പട്ടണവും ഇരുമ്പുപാലമാണ്. ഭാവിയില്‍ വാളറ പഞ്ചായത്ത് രൂപവത്കരിച്ചാല്‍ ആസ്ഥാനമായി പരിഗണിക്കുന്ന ഇവിടെ ജനഹിതമനുസരിച്ചുള്ള ഭാവനപൂര്‍ണ പദ്ധതികള്‍ ഉണ്ടാകുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. വിനോദസഞ്ചാരികളുടെ ഇടത്താവളം എന്നത് പരിഗണിക്കാവുന്ന പ്രധാനഘടകമെങ്കിലും ഇത്തരത്തില്‍ വികസനമെത്തിക്കാനും അധികൃതര്‍ ഒരുക്കമല്ല. മാമലക്കണ്ടം, പഴമ്പിള്ളിച്ചാല്‍, പടിക്കപ്പ്, ഒഴുവത്തടം, ചില്ലിത്തോട്, കട്ടമുടി, മുടിപ്പാറച്ചാല്‍, മുനിയറച്ചാല്‍, പന്ത്രണ്ടാംമൈല്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലെ സംഗമ കേന്ദ്രംകൂടിയാണ് ഇരുമ്പുപാലം. ടാക്‌സി സ്റ്റാൻഡും സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ്സൗകര്യം ഇല്ലാത്തതുമാണ് ഇവിടം നേരിടുന്ന പ്രധാന പ്രതിസന്ധി. മൂന്നുതവണ പൊതു കംഫര്‍ട്ട് സ്റ്റേഷന് പണമനുവദിച്ചെങ്കിലും സ്റ്റേഷൻ സ്ഥാപിക്കാന്‍ സ്ഥലം ലഭ്യമാകുന്നില്ലെന്നാണ് അധികൃതരുടെ മറുപടി. എന്നാല്‍, ഇരുമ്പുപാലത്തിൻെറ വികസനമല്ല, സ്വന്തം നേട്ടമാണ് ജനപ്രതിനിധികള്‍ക്ക് താൽപര്യമെന്നും അടിമാലി പഞ്ചായത്ത് ഭരണസമിതിയിലടക്കം മുഖ്യസ്ഥാനത്തുള്ളത് മേഖലയില്‍നിന്നുള്ള ജനപ്രതിനിധികളാണെന്നും ഇരുമ്പുപാലത്തിനോട് ഇവര്‍ മുഖംതിരിക്കുന്നതായും ഇരുമ്പുപാലത്തെ വ്യാപാരികളും നാട്ടുകാരും പറയുന്നു. ഇരുമ്പുപാലം ടൗണിനോട് ചേര്‍ന്ന് ൈട്രബല്‍ വകുപ്പ് മികച്ച നിലയില്‍ ഹോസ്റ്റൽ പണിതിട്ടുണ്ട്. എന്നാല്‍, ചില്ലിത്തോട് സ്‌കൂളിനെ അപ്‌ഗ്രേഡ് ചെയ്ത് ഹൈസ്‌കൂളാക്കുന്നതിനോ ഇരുമ്പുപാലത്ത് ആശുപത്രി തുടങ്ങുന്നതിനോ ജനപ്രതിനിധികള്‍ക്ക് താൽപര്യമില്ല. ഗ്രാമപഞ്ചായത്ത് അനുവദിച്ചാലും സ്വന്തമായി കെട്ടിടം കണ്ടെത്തുന്നത് വെല്ലുവിളിയായുള്ള ഇവിടെ പുറേമ്പാക്കുപോലും സര്‍ക്കാറിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. വിനോദസഞ്ചാരികള്‍ക്കുപുറമെ ആയിരക്കണക്കിന് നാട്ടുകാരാണ് ദിവസവും ഇവിടെ എത്തി തിരിച്ചുപോകുന്നത്. പ്രാഥമികാവശ്യം നിര്‍വഹിക്കാന്‍ ചായക്കടകെളയോ വീടുകെളയോ ആശ്രയിക്കേണ്ട ഗതികേടിലാണ് ഇവർ. മഴ ശക്തമായി പെയ്താൽ ടൗണിലെ കടകളെല്ലം വെള്ളത്തിലാകും. കഴിഞ്ഞ കാലവര്‍ഷത്തില്‍ നാല് പ്രാവശ്യമാണ് ഇരുമ്പുപാലം വെള്ളത്തില്‍ മുങ്ങിയത്. വലിയ നഷ്ടമാണ് ഇതുവഴി വ്യാപാരികള്‍ക്കുണ്ടായത്. സര്‍ക്കാര്‍ സഹായവും ഇവിടത്തെ വ്യാപാരികള്‍ക്ക് ലഭിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story