Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാർക്കറ്റ്​...

മാർക്കറ്റ്​ പ്രവര്‍ത്തനം താളം തെറ്റി; കര്‍ഷകര്‍ ദുരിതത്തില്‍

text_fields
bookmark_border
നെടുങ്കണ്ടം: മാർക്കറ്റി​ൻെറ പ്രവർത്തനം താളം തെറ്റിയതോടെ കര്‍ഷകരുടെ ഉൽപന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ മാര്‍ഗം ഇല്ലാതെ കര്‍ഷകര്‍. ലോക്​ഡൗണ്‍ സാഹചര്യത്തില്‍ ജില്ലയിലെ ചെറുകിട പച്ചക്കറി കര്‍ഷകരുടെ ഉൽപന്നങ്ങള്‍ കര്‍ഷക വിപണികളിലേക്ക് എത്തിക്കാനാകാത്ത സാഹചര്യമാണ്​. കഴിഞ്ഞ വര്‍ഷം, ലോക്ഡൗണില്‍ ഇടുക്കിയില്‍നിന്ന്​ വിവിധ ജില്ലകളിലേക്ക്​ പച്ചക്കറിയും വാഴക്കു​ലകളും കിഴങ്ങ് വര്‍ഗങ്ങളും കയറ്റി അയച്ചിരുന്നു. ജില്ലയില്‍ പച്ചക്കറി ഉൽപാദനത്തിൽ മുന്‍പന്തിയിലാണ് നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്. രാജാക്കാട്, രാജകുമാരി, ബഥേല്‍, വലിയതോവാള മേഖലകളില്‍ നിരവധി കര്‍ഷക കൂട്ടായ്്മകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ ഉൽപന്നങ്ങൾ നെടുങ്കണ്ടത്തെ ഫെഡറേറ്റഡ് മാര്‍ക്കറ്റ് വഴിയാണ് വിപണിയില്‍ എത്തിച്ചിരുന്നത്​. കഴിഞ്ഞ വര്‍ഷത്തെ ലോക്​ഡൗണ്‍ കാലത്ത് കര്‍ഷകരില്‍നിന്ന്​ പച്ചക്കറി ശേഖരിക്കുന്നതിന് കൃഷി വകുപ്പ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ഏത്തവാഴ, ഞാലിപ്പൂവന്‍, ബീന്‍സ്, പാവല്‍, ചേന, ചേമ്പ് തുടങ്ങിയ വിവിധ ഇനം ഉൽപന്നങ്ങള്‍ കര്‍ഷകരില്‍നിന്ന് ശേഖരിച്ച് മറ്റ് ജില്ലകളില്‍ എത്തിച്ചിരുന്നു. എന്നാല്‍, ഇത്തവണ കര്‍ഷകരുടെ ഉൽപന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ മാര്‍ഗങ്ങള്‍ ഇല്ല. കഴിഞ്ഞ വര്‍ഷം ചരക്കുനീക്കത്തിന് സബ്‌സിഡി നല്‍കിയാണ് ഫെഡറേറ്റഡ് മാര്‍ക്കറ്റി​ൻെറ നടത്തിപ്പുകാര്‍ മുഖേന, കൃഷിയിടങ്ങളില്‍നിന്ന്​ നേരിട്ട് ഉൽപന്നങ്ങള്‍ ശേഖരിച്ചിരുന്നത്. എന്നാല്‍, ഇത്തവണ സബ്‌സിഡി അനുവദിക്കാത്തതിനാല്‍, ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തില്‍ എത്തി ഉൽപന്നങ്ങള്‍ ശേഖരിക്കാനാകുന്നില്ല. കണ്ടെയ്​ൻമൻെറ്​ സോണി​ൻെറ നിബന്ധനകള്‍ മൂലവും മാര്‍ക്കറ്റില്‍ എത്തുന്ന ഉൽപന്നങ്ങള്‍, ചെറുകിട കച്ചവടക്കാര്‍ക്ക് ശേഖരിക്കാനും സാധിക്കുന്നില്ല. സബ്‌സിഡി നല്‍കിയും മറ്റ് ജില്ലകളിലേക്ക് ഉൽപന്നങ്ങള്‍ കയറ്റി അയച്ചും കര്‍ഷകരെ സഹായിക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍, ഉൽപന്നങ്ങള്‍ നശിക്കുന്നതിന് ഇടയാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story