Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചെറുകിട തേയില കർഷകരെ...

ചെറുകിട തേയില കർഷകരെ സംരക്ഷിക്കണം -അസോ.

text_fields
bookmark_border
കട്ടപ്പന: വിലത്തകർച്ചയും കൊളുന്ത് വാങ്ങാൻ ആളില്ലാതെയും പ്രതിസന്ധിയിലായിരിക്കുന്ന തേയില കർഷകർക്ക് ടീ ബോർഡ് നഷ്​ടപരിഹാരം നൽകണമെന്ന് ചെറുകിട തേയില കർഷക അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലയിലെ പതിനയ്യായിരത്തോളം വരുന്ന തേയില കർഷകരാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. അനുകൂല കാലാവസ്ഥയിൽ ഉൽപാദനം കൂടിയെങ്കിലും കൊളുന്തിന് അനുപാതിക വില ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. രണ്ടു​ മാസം മുമ്പ് കിലോക്ക്​ 30 രൂപവരെ ലഭിച്ചിരുന്ന കൊളുന്തിന് ഇപ്പോൾ എട്ടു​ രൂപയാണ് ലഭിക്കുന്നത്. തേയില കർഷകർ ടീ ബോർഡി​ൻെറ പരിധിയിൽ വരുന്നതിനാൽ സംസ്ഥാന സർക്കാറി​ൻെറ യാതൊരു ആനുകൂല്യവും ലഭ്യമല്ല. ടീ ബോർഡാകട്ടെ വൻകിട ഫാക്ടറികളെ സഹായിക്കുന്ന നിലപാടിലുമാണ്, വൻകിട ഫാക്ടികൾ കോഴ്സ് കൂടിയ രണ്ടിലയും തിരിയും ഉള്ള കൊളുന്ത് മാത്രമേ എടുക്കാൻ തയാറാകുന്നുള്ളൂ. ഇതുമൂലം ചെറുകിട ഫാക്ടറികളിൽ അവർ പറയുന്ന നിസ്സാര വിലയ്​ക്ക് വിൽക്കേണ്ടി വരുന്നതും കർഷകർക്ക് നേരിട്ട് ഫാക്ടറികളിൽ എത്തിക്കാൻ സാധിക്കാതെ ഇടനിലക്കാരെ ആശ്രയിക്കേണ്ടി വരുന്നതും പ്രതിസന്ധിയിലാക്കുന്നു. കോവിഡ് സാഹചര്യത്തിൽ തൊഴിലാളികളെ കിട്ടാത്തത് മൂലം ആയിരക്കണക്കിന് കിലോ കൊളുന്ത് നശിപ്പിച്ചുകളയേണ്ട ഗതികേടിലാണ് കർഷകർ. ജില്ലയിൽ ഏറ്റവും കൂടുതൽ തേയില കർഷകരുള്ളതും വിപണനം നടക്കുന്നതും വളകോട് വാഗമൺ ഉൾപ്പെടുന്ന പ്രദേശങ്ങളിലാണ് ഇവിടം കേന്ദ്രമായി കർഷകർക്ക് അവരുടെ ഉൽപന്നം ഇടനിലക്കാരില്ലാതെ വിറ്റഴിക്കാൻ ഒരു ചെറുകിട തേയില ഫാക്ടറി ആരംഭിക്കണമെന്ന അസോസിയേഷ​ൻെറ കാലങ്ങളായുള്ള ആവശ്യത്തോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന ടീ ബോർഡി​ൻെറ നിലപാട് തിരുത്തണമെന്നും അസോസിയേഷൻ ജന.സെക്രട്ടറി ഷിജോ ഫിലിപ്പ്, ജോസ് മാത്യു എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story