Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2021 5:28 AM IST Updated On
date_range 22 May 2021 5:28 AM ISTപദ്ധതി ഫണ്ട് വകമാറ്റുന്ന റാക്കറ്റ് ജില്ലയിൽ സജീവം
text_fieldsbookmark_border
തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ 2.84 ലക്ഷം തട്ടിയതിൽ ഇവർക്ക് പങ്കുണ്ടെന്ന് കട്ടപ്പന: പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പദ്ധതികളുടെ ഫണ്ട് വകമാറ്റുന്ന റാക്കറ്റ് ജില്ലയിൽ സജീവം. കമ്പ്യൂട്ടര്‍ എന്‍ട്രികളില്‍ ഇരട്ടിപ്പ് നടത്തിയാണ് തട്ടിപ്പ്. അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ 2.84 ലക്ഷം തട്ടിയ സംഭവത്തിന് പിന്നിലും ഈ റാക്കറ്റാണെന്നാണ് വിവരം. ജില്ല-ബ്ലോക്ക് ഓഫിസുകളിലെ ജീവനക്കാരുടെ സഹായത്തോടെയായിരുന്നു തട്ടിപ്പ്. ക്രമക്കേടിന് ഉത്തരവാദികളായ ജീവനക്കാരെ കലക്ടർ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, ഈ ജീവനക്കാരില്‍ മാത്രം ഒതുങ്ങുന്നതല്ല തട്ടിപ്പെന്നാണ് വിവരം. കമ്പ്യൂട്ടര്‍ എന്‍ട്രികളില്‍ ഇരട്ടിപ്പ് വരുത്തിയ തട്ടിപ്പ് ബ്ലോക്ക്- ജില്ല ഓഫിസുകളില്‍ കണ്ടെത്തിയില്ലെന്നത് ദുരുഹത വർധിപ്പിക്കുന്നു. ഇത്തരം ക്രമക്കേടുകൾ കണ്ടെത്താൻ നിയോഗിക്കപ്പെട്ടവർതന്നെ തട്ടിപ്പിന് കുടപിടിക്കുകയാണ്. 2017-'18 മുതല്‍ അയ്യപ്പന്‍കോവില്‍ പഞ്ചായത്തില്‍ നടത്തിയ മെറ്റീരിയല്‍ വര്‍ക്കിലെ ക്രമക്കേടാണ് ജില്ലയിലെ ഇത്തരം തട്ടിപ്പുകൾ പുറത്തുകൊണ്ടുവന്നത്. ബന്ധപ്പെട്ടവരുടെ ഡിജിറ്റല്‍ ഒപ്പ് കൈവശംെവച്ചാണ് കരാര്‍ ജീവനക്കാരായ യുവതികള്‍ തട്ടിപ്പിന് കളമൊരുക്കിയത്. വര്‍ഷങ്ങള്‍കൊണ്ട് ലക്ഷങ്ങൾ ഇവര്‍ ഇത്തരത്തില്‍ കൈക്കലാക്കി. പഞ്ചായത്ത് അംഗങ്ങള്‍ക്കുള്‍പ്പെടെ അഴിമതിയില്‍ പങ്കുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. അതേസമയം സംഭവം ഒതുക്കിത്തീര്‍ക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെയും പ്രതിപക്ഷത്തിൻെറയും ശ്രമം. അഴിമതി സംബന്ധിച്ച് ബി.ഡി.ഒയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പ്രഹസനമാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story