Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2021 5:30 AM IST Updated On
date_range 21 May 2021 5:30 AM ISTവാനരപ്പടക്ക്് സദ്യയൊരുക്കി റാപിഡ് റെസ്‌പോണ്‍സ് ടീം
text_fieldsbookmark_border
നെടുങ്കണ്ടം: സഞ്ചാരികൾ വരാതായതോടെ പട്ടിണിയിലായ വാനരപ്പടക്ക്് സദ്യയൊരുക്കി രാമക്കല്‍മേട് കോവിഡ് റാപിഡ് റെസ്‌പോണ്‍സ് ടീം. വാഴയിലയില്‍ ഊണും പഴവര്‍ഗങ്ങളുമാണ് രാമക്കല്‍മേട്ടിലെ വാനരന്മാര്‍ക്ക് കോവിഡ് കാലത്ത് വിളമ്പുന്ന വിഭവങ്ങള്‍. മഴയില്ലാത്ത ദിവസങ്ങളിലെല്ലാം ഇവക്കുള്ള ഉച്ചഭക്ഷണവുമായി സംഘമെത്തും. റോഡരികില്‍ വാഴയിലയില്‍ വിളമ്പുന്ന ഭക്ഷണം ഇവര്‍ കൂട്ടമായി എത്തി ഭക്ഷിക്കും. മഴയുള്ളപ്പോള്‍ കുരങ്ങന്മാര്‍ വനത്തിനുള്ളില്‍നിന്ന് അധികം പുറത്ത് വരാറില്ല. ഭക്ഷണം ലഭ്യമാകാതിരുന്നാല്‍ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്കിറങ്ങി വിളകൾ നശിപ്പിക്കും. മേഖലയിലെ തെരുവുനായ്ക്കള്‍ക്കും ഇവര്‍ ഭക്ഷണം വിളമ്പാറുണ്ട്. വിനോദ സഞ്ചാരമേഖലയായ രാമക്കല്‍മേട്ടില്‍ സഞ്ചാരികള്‍ എത്താതായതോടെ വാനരന്മാര്‍ പട്ടിണിയിലായതിനെക്കുറിച്ച് 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമമായ രാമക്കല്‍മേട്ടില്‍ റാപിഡ് റെസ്‌പോണ്‍സ് ടീമിൻെറ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story