Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാജീവ് ഗാന്ധി...

രാജീവ് ഗാന്ധി അനുസ്മരണം

text_fields
bookmark_border
തൊടുപുഴ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ വെള്ളിയാഴ്​ച ബ്ലോക്ക് -മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് കോവിഡ് സമാശ്വാസ പരിപാടികൾ സംഘടിപ്പിക്കും. കോവിഡ് ബാധിതർക്ക് ആഹാരവും മരുന്നും എത്തിക്കുക, മെഡിക്കൽ കിറ്റ് വിതരണം, മാസ്ക്-, സാനിറ്റൈസർ വിതരണം, വാക്സിനേഷന്​ രജിസ്​റ്റർ ചെയ്യാൻ സഹായം, സംസ്കാര ചടങ്ങുകൾക്ക് സന്നദ്ധ സേനയുടെ സഹായം, പൾസ് ഓക്സിമീറ്റർ വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് മണ്ഡലം കമ്മിറ്റികളുടെയും ബ്ലോക്ക് കമ്മിറ്റികളുടെയും നേതൃത്വത്തിൽ നടത്തുക എന്ന്​ ഡി.സി.സി പ്രസിഡൻറ്​ അഡ്വ. ഇബ്രാഹീംകുട്ടി കല്ലാർ അറിയിച്ചു. മഴക്കാല പൂർവ ശുചീകരണം മൂന്നാർ: ഗ്രാമപഞ്ചായത്തി​ൻെറ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങി. പഴയ മൂന്നാർ ഭാഗത്തെ ഓടകൾ വൃത്തിയാക്കിയാണ് പ്രവർത്തനം ആരംഭിച്ചത്. മാലിന്യം നിറഞ്ഞ് വെള്ളമൊഴുക്ക് നിലച്ച ഭാഗങ്ങളിലെ സ്ലാബുകൾ മാറ്റിയാണ് ഓടകൾ വൃത്തിയാക്കിയത്. തോടുകളിലെയും പുഴകളി​െലയും മാലിന്യം മഴക്കാലത്തിനുമുമ്പ് നീക്കുമെന്ന് പ്രസിഡൻറ്​ എം. മണിമൊഴി പറഞ്ഞു. മദ്യപാനികളുടെ ആക്രമണത്തിൽ എ.എസ്.ഐക്ക്​ പരിക്ക്​ ചെറുതോണി: മദ്യപാനികളുടെ സംഘം ​നടത്തിയ ആക്രമണത്തിൽ കഞ്ഞിക്കുഴി എ.എസ്.ഐ എം.ടി. തോമസിന്​ (48) പരിക്കേറ്റു. തള്ളക്കാനത്ത് പണി പൂർത്തിയാകാത്ത വീട്ടിൽ മദ്യപാനികൾ സംഘം ചേർന്ന്​ ചാരായം വാറ്റുന്നതായി രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് കഞ്ഞിക്കുഴി എസ്.ഐ സുബൈർ, എ.എസ്.ഐമാരായ റഷീദ്, തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ജോബി എന്നിവർ അന്വേഷിച്ചെത്തിയതായിരുന്നു. പൊലീസിനെ കണ്ടതോടെ സംഘം ഓടിമറഞ്ഞു. ഇതിനിടെ പിടിയിലായയാൾ എ.എസ്.ഐയെ ആക്രമിച്ച്​ കടന്നുകളയുകയായിരുന്നു. വീട്ടിൽനിന്ന്​ അരലിറ്റർ വാറ്റുചാരായവും ഒരു ബൈക്കും ഒരു സ്​കൂട്ടറും മൊബൈൽ ഫോണും കണ്ടെടുത്തു. കഞ്ഞിക്കുഴി തള്ളക്കാനം കൂവേലിൽ ബെന്നറ്റ് ബേബിയുൾപ്പെടെ ഏഴുപേർക്കെതിരെ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story