Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിവാഹദിനത്തിൽ സമൂഹ...

വിവാഹദിനത്തിൽ സമൂഹ അടുക്കളക്ക്​ സംഭാവന നൽകി

text_fields
bookmark_border
വണ്ണപ്പുറം: വിവാഹദിനത്തിൽ സമൂഹ അടുക്കളയിലേക്ക് 10,000 രൂപ സംഭാവന ചെയ്ത് നവദമ്പതികൾ. ലോക്ഡൗണ്‍ കാലത്ത് വണ്ണപ്പുറം പഞ്ചായത്തിനാണ് ഇത്തരമൊരു സഹായമെത്തിയത്. വണ്ണപ്പുറം റോയൽ സ്വീറ്റ്‌സ് ഉടമ പള്ളിപ്പാട്ട് അനസ് _ബീമാ ദമ്പതികളുടെ മകൻ ലബീബും കോതമംഗലം ആയക്കാട് കുമ്പൻകാടൻ വീട്ടിൽ യൂസുഫ്_സുഹ്‌റ ദമ്പതികളുടെ മകൾ സുമയ്യയും തമ്മിലെ വിവാഹമായിരുന്നു വ്യാഴാഴ്​ച. വിവാഹശേഷം വര​ൻെറ വീട്ടിലേക്കുള്ള യാത്രയിൽ കുടുംബാംഗങ്ങളുമൊത്ത് വിവാഹവേഷത്തിൽ വണ്ണപ്പുറം പഞ്ചായത്ത് ഓഫിസിലെത്തി സമൂഹ അടുക്കളയിലേക്ക് 10,000 രൂപ പഞ്ചായത്ത് പ്രസിഡൻറ്​ രാജീവ്​ ഭാസ്​കറിന്​ കൈമാറി. ഇതിനുശേഷമാണ് ഗൃഹപ്രവേശം നടത്തിയത്. കുടുംബജീവിതത്തിലേക്ക് കാലെടുത്തുവെച്ച ദിവസം വിവാഹസൽക്കാരത്തിന് പകരമായി അഞ്ഞൂറോളം ആളുകൾക്ക് സമൂഹ അടുക്കളവഴി ഭക്ഷണം നൽകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് വരൻ ലബീബ് പറഞ്ഞു. FOTO CAPTION - TDL102 LABEEB നവദമ്പതികളായ ലബീബും സുമയ്യയും പഞ്ചായത്ത്​ പ്രസിഡൻറ്​ രാജീവ്​ ഭാസ്​കറിന്​ സംഭാവന കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story