Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2021 5:28 AM IST Updated On
date_range 20 May 2021 5:28 AM ISTഡ്യൂക് ഒാടിച്ച് േജതാവായി സോളമൻ
text_fieldsbookmark_border
നെടുങ്കണ്ടം: ഇടുക്കിയിലെ മലനിരകളിലൂടെ സ്പോർട്സ് ബൈക്കായ ഡ്യൂക്ക് ഒാടിച്ച് മലയാളി രാജ്യാന്തര അംഗീകാരം സ്വന്തമാക്കി. രാജാക്കാട് കൊന്നത്തടി സ്വദേശിയായ കെ.ഡി. സോളമനാണ് കെ.ടി.എം കമ്പനി സംഘടിപ്പിച്ച അള്‍ട്ടിമേറ്റ് ഡ്യൂക് റൈഡര്‍ മത്സരത്തിൽ ജേതാവായത്. കെ.ടി.എമ്മിൻെറ മാതൃരാജ്യമായ ഓസ്ട്രിയയിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സും പ്ലാൻറും സന്ദര്‍ശിക്കാനുള്ള അവസരവും റൈഡിങ് ഗിയര്‍ ഉൾപ്പെടെയുള്ള സമ്മാനങ്ങളും സോളമന് ലഭിക്കും. ലോകത്തിലെ മുന്‍നിര സ്‌പോര്‍ട്‌സ് ബൈക്ക് നിർമാതാക്കളായ കെ.ടി.എം സംഘടിപ്പിച്ച അള്‍ട്ടിമേറ്റ് ഡ്യൂക് റൈഡ് മത്സരത്തിലെ 109 വിജയികളില്‍ ഒരാളാണ് സോളമന്. ലോകത്തിൻെറ വിവിധ ഭാഗങ്ങളില്‍നിന്നായി 1500 റൈഡര്‍മാരാണ് മത്സരത്തില്‍ പങ്കാളികളായത്. ഉത്തരേന്ത്യക്കാരനായ ബര്‍ണാഡും വിജയികളിൽ ഇടം പിടിച്ചിട്ടുണ്ട്. ആലുവയിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനായ സോളമൻ യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നു. ഇതുമൂലം മകള്‍ക്ക് ജേണി എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം idl ndk k d solaman
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story