Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോടയും ചാരായവും...

കോടയും ചാരായവും വാറ്റുപകരണങ്ങളുമായി ഒരാള്‍ അറസ്​റ്റില്‍

text_fields
bookmark_border
നെടുങ്കണ്ടം: പുളിയന്മല, മഞ്ഞപ്പാറ എന്നിവിടങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനകളില്‍ ഒരാളെ അറസ്​റ്റ്​ ചെയ്യുകയും 500 ലിറ്റര്‍ കോടയും 15 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടുകയും ചെയ്തു. മഞ്ഞപ്പാറ പള്ളിമെട്ട് കരയില്‍ കൊല്ലംപറമ്പില്‍ വീട്ടില്‍ അനില്‍ കുമാറാണ് അറസ്​റ്റിലായത്. വണ്ടന്‍മേട് പുളിയന്മല വെട്ടിക്കല്‍ നിതിൽ മാനുവല്‍ ചാരായം നിർമിക്കുന്നതിനായി മോട്ടോര്‍ പുരയുടെ ഉള്ളില്‍ കലക്കിവെച്ചിരുന്ന 400 ലിറ്റര്‍ കോടയും അഞ്ചു​ ലിറ്റര്‍ ചാരായവും കണ്ടെത്തി കേസെടുത്തു. നിതിൽ സ്ഥലത്തുനിന്ന്​ ഓടിപ്പോയതിനാല്‍ അറസ്​റ്റ്​ നടന്നില്ല. അനില്‍ കുമാര്‍ ചാരായം നിര്‍മിക്കാൻ വീട്ടിനുള്ളില്‍ കലക്കി സൂക്ഷിച്ച 100 ലിറ്റര്‍കോടയും 10 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളുമാണ്​ പിടിച്ചെടുത്ത് നശിപ്പിച്ചത്​. അനില്‍ കുമാറി​ൻെറ കൂട്ടുപ്രതി മഞ്ഞപ്പാറ പള്ളിമെട്ടുകരയില്‍ കൊല്ലംപറമ്പില്‍ വീട്ടില്‍ രാജ​ൻെറ വീട്ടില്‍ സൂക്ഷിച്ച അഞ്ചു​ ലിറ്റര്‍ ചാരായവും കണ്ടെത്തി. രാജന്‍ സ്ഥലത്ത് ഇല്ലായിരുന്നു. ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സെബാസ്​റ്റിന്‍ ജോസഫ്, പ്രിവൻറിവ് ഓഫിസര്‍ ഡി. സതീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അരുണ്‍ മുരളീധരന്‍, റോണി ആൻറണി, പി.എം. അമല്‍, ടില്‍സ് ജോസഫ്, വനിത സിവില്‍ എക്‌സൈസ് ഓഫിസർ എന്‍.എസ്. സിന്ധു, ഗ്രേഡ് പ്രിവൻറിവ് ഓഫിസര്‍മാരായ തോമസ് ജോണ്‍, എന്‍.വി. ശശീന്ദ്രന്‍, പ്രിവൻറിവ് ഓഫിസറായ ജെ. പ്രകാശ്, ഡ്രൈവര്‍ ബിലേഷ് എന്നിവര്‍ വിവിധയിടങ്ങളിലെ പരിശോധനയില്‍ പെങ്കടുത്തു. IDL NDK CHARAYAM പിടിച്ചെടുത്ത ചാരായവും വാറ്റുപകരണങ്ങളും IDL NDK ANILKUMAR CHARAYAM പിടിയിലായ അനില്‍കുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story