Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജൈവ...

ജൈവ മാലിന്യത്തിൽനിന്ന്​ വളം നിർമിക്കാൻ മൂന്നാറിൽ ബൃഹത്​പദ്ധതി

text_fields
bookmark_border
മൂന്നാർ: വിനോദ സഞ്ചാരികൾക്ക്​ മടുപ്പുണ്ടാക്കുന്ന മൂന്നാറിലെ മാലിന്യപ്രശ്നങ്ങൾക്ക് പരിഹാരമായി വൻകിട ജൈവവള നിർമാണ യൂനിറ്റ് ആരംഭിക്കുന്നു. മൂന്നാറിൽനിന്ന് സംഭരിക്കുന്ന ജൈവമാലിന്യം ഉപയോഗിച്ച് പ്രതിദിനം ഒരു ടൺ വളം ഉൽപാദിപ്പിച്ച്​ വിപണിയിൽ എത്തിക്കുന്നതാണ് പദ്ധതി. മൂന്നാറിലെത്തുന്ന സഞ്ചാരികളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഒരുപോലെ ഭീഷണിയാണ്​ പ്ലാസ്​റ്റിക്​ ഉൾപ്പെടെ മാലിന്യക്കൂമ്പാരം. ഇതുവരെ ഇവ ശേഖരിച്ച് ടൗണിൽനിന്ന്​ അഞ്ച് കിലോമീറ്റർ അകലെ നല്ലതണ്ണിയിലെ പഞ്ചായത്തുവക സംഭരണകേന്ദ്രത്തിൽ തള്ളുകയായിരുന്നു. ജൈവ, പ്ലാസ്​റ്റിക് മാലിന്യം തരംതിരിക്കാതെയാണ് ഇവിടെ തള്ള​ുന്നത്. ഇതിലെ അഴുകിയ അവശിഷ്​ടം നല്ലതണ്ണി പുഴയിലേക്കാണ് എത്തുന്നത്. ജൈവാവശിഷ്​ടമുള്ള പ്ലാസ്​റ്റിക്​ വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളും ഭക്ഷിക്കുന്നതും പതിവാണ്. മൂന്നാർ ഗ്രാമപഞ്ചായത്ത്, യു.എൻ.ഡി.പി, ഹരിത കേരള മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ്​ പദ്ധതിക്ക്​ രൂപം നൽകിയത്​. ഒരു പതിറ്റാണ്ടിലേറെയായി ഇവിടെ തള്ളിയ പ്ലാസ്​റ്റിക്​ മാത്രം ഏതാണ്ട് 2000 ചതുരശ്രമീറ്റർ വരും. ഇത് നീക്കിയാണ് പുതിയ വളം നിർമാണ യൂനിറ്റും പ്ലാസ്​റ്റിക്​ തരംതിരിക്കൽ കേന്ദ്രവും തുടങ്ങുന്നത്. 80 ലക്ഷം ചെലവിൽ ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് മണ്ണുമാന്തി ഉപയോഗിച്ച് പ്ലാസ്​റ്റിക്​ കുഴിച്ചെടുക്കുന്നത്. ഇത് വലിയ കട്ടകളാക്കി മാറ്റി സിമൻറ്​ കമ്പനികൾക്ക് കൈമാറും. പ്രദേശം വൃത്തിയാക്കിയശേഷം വിദഗ്​ധരുടെ മേൽനോട്ടത്തിലാകും യൂനിറ്റ് പ്രവർത്തിക്കുകയെന്ന് ഹരിത കേരള മിഷൻ റിസോഴ്സ്പേഴ്സൻ കെ.ജെ. സെബാസ്​റ്റ്യൻ പറഞ്ഞു. ജൈവവളം നിർമിക്കാനുള്ള സാങ്കേതിക സഹായം നൽകുന്നത് പാലക്കാട് ഇൻഡസ്ട്രിയൽ റൂറൽ ടെക്നോളജി സൻെററാണ്. ജൈവ, പ്ലാസ്​റ്റിക്​, കടലാസ് മാലിന്യം തരംതിരിച്ച് വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ശേഖരിക്കാൻ വ്യത്യസ്ത നിറങ്ങളിലുള്ള കണ്ടെയ്നർ നൽകും. ഇങ്ങനെ ലഭിക്കുന്ന പ്ലാസ്​റ്റിക് ക്ലീൻ കേരള കമ്പനിക്ക് വിൽക്കും. ജൈവവളം നിർമിക്കാനും പ്ലാസ്​റ്റിക്​ തരം തിരിക്കാനും ആവശ്യമായ ലഘുയന്ത്രങ്ങൾ യു.എൻ.ഡി.പി നൽകും. ചിത്രം TDL104 Munnar waste: പ്ലാസ്​റ്റിക്​ നിറഞ്ഞ നല്ലതണ്ണിയിലെ മാലിന്യ സംഭരണ കേന്ദ്രം. ഇവ നീക്കിയാണ്​ പുതിയ യൂനിറ്റ് ആരംഭിക്കുന്നത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story