Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2021 5:28 AM IST Updated On
date_range 16 May 2021 5:28 AM ISTയൂത്ത് ലീഗ് സാന്ത്വനവാഹനം നിരത്തിലിറക്കി
text_fieldsbookmark_border
തൊടുപുഴ: കോവിഡ് രോഗികൾക്ക് യാത്രസൗകര്യമൊരുക്കി തൊടുപുഴയിൽ യൂത്ത് ലീഗ് സാന്ത്വന വാഹനങ്ങൾ നിരത്തിലിറക്കി. രോഗികൾക്ക് ആശുപത്രിയിലേക്കും തിരിച്ചും യാത്രചെയ്യാൻ സൗകര്യമൊരുക്കിയാണ് യൂത്ത് ലീഗ് 15 വാഹനം നിരത്തിലിറക്കിയത്. മങ്ങാട്ട് കവലയിൽ ഇതിൻെറ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം നിർവഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഫ്ലാഗ്‌ഓഫ് ചെയ്തു. വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ധരിക്കാൻ പി.പി.ഇ കിറ്റുകളുടെ വിതരണം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ കെ.എം.എ. ഷുക്കൂറും സാനിറ്റൈസർ വിതരണം ജില്ല പ്രസിഡൻറ് എം.എസ്. മുഹമ്മദും നിർവഹിച്ചു. ചടങ്ങിൽ യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് നിസാർ പഴേരി അധ്യക്ഷത വഹിച്ചു. കെ.എം. നിഷാദ്, പി.എച്ച്. സുധീർ, പി.എം. നിസാമുദ്ദീൻ, ഒ.ഇ. ലത്തീഫ്, മുഹമ്മദ് ഷഹിൻഷാ, പി.എ. കബീർ, ഫൈസൽ പള്ളിമുക്കിൽ, ഷെമീർ മംഗളാംപറമ്പിൽ, വി.എം. ജലീൽ, ആഷിഖ് റഹിം എന്നിവർ സംസാരിച്ചു. TDL YOUTH LEAGUE കോവിഡ് ബാധിതർക്ക് യാത്രസൗകര്യത്തിനായി യൂത്ത് ലീഗ് നിരത്തിലിറക്കുന്ന സാന്ത്വനം വാഹനങ്ങളുടെ ഫ്ലാഗ്ഓഫ് ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story