Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപീരുമേട് താലൂക്ക്​...

പീരുമേട് താലൂക്ക്​ ആശുപത്രി ഇനി കോവിഡ് ചികിത്സകേന്ദ്രം

text_fields
bookmark_border
പീരുമേട്: താലൂക്ക് ആശുപത്രിയെ കോവിഡ് ചികിത്സക്കുള്ള സി.എസ്.എൽ.ടി കേന്ദ്രമാക്കി. അത്യാഹിത വിഭാഗത്തിലും അടിയന്തര ഘട്ടത്തിലുള്ള സേവനങ്ങൾ മാത്രമാണ് രോഗികൾക്ക് ലഭിക്കുക. ജനറൽ ഒ.പി പ്രവർത്തനം ഉണ്ടായിരിക്കില്ല. നിസ്സാര രോഗങ്ങളുമായി എത്തുന്നവർ സമീപങ്ങളിലെ ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജനറൽ ഒ.പി.യിൽ വിവിധ ഡോക്ടർമാരുടെ ചികിത്സക്ക്​ പ്രതിദിനം 300ൽപരം രോഗികളാണ് എത്തിയിരുന്നത്. ജനറൽ മെഡിസിൻ, ഓർത്തോ, ശിശു രോഗം, ഗൈനകോളജി, നേത്രരോഗ വിഭാഗങ്ങളിലാണ് ജനറൽ ഒ.പി പ്രവർത്തിച്ചിരുന്നത്. ഈ രോഗികളാണ് സമീപ പ്രദേശങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത്. പെരുവന്താനം, ഏലപ്പാറ, വണ്ടിപ്പെരിയാർ തുടങ്ങിയ സ്ഥലങ്ങളിലാണ് പി.എച്ച്.സികൾ. പീരുമേട് താലൂക്ക് ആശുപത്രിയിൽനിന്ന് 16 കി.മീ. ദൂരത്തിൽ പ്രവർത്തിക്കുന്ന ഈ ആശുപത്രികളിൽ ചികിത്സ തേടേണ്ടിവരും. സാധാരണക്കാരായ രോഗികൾക്ക് ഇത് പ്രയാസകരമാണ്. പീരുമേട്ടിൽതന്നെ ജനറൽ ഒ.പി പ്രവർത്തിപ്പിക്കാൻ നടപടി ഉണ്ടാകണമെന്ന്​ ആവശ്യമുയർന്നിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story