Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2021 5:28 AM IST Updated On
date_range 15 May 2021 5:28 AM ISTമഴ കനക്കുന്നു; കൺേട്രാൾ റൂം തുറന്നു
text_fieldsbookmark_border
തൊടുപുഴ: ജില്ലയിൽ പലയിടങ്ങളിലും രണ്ടു ദിവസമായി തോരാ മഴ. വ്യാഴാഴ്ച ആരംഭിച്ച മഴ ജില്ലയിലെ മിക്കയിടങ്ങളിലും തുടരുകയാണ്. മേയ് 17 ന് വരെ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങളും ദുരന്തങ്ങളും നേരിടുന്നതിന് അഞ്ച് താലൂക്കുകളിലും കൺട്രോൾ റൂം തുറന്നിട്ടുണ്ട്. ദേവികുളത്തും തൊടുപുഴയിലുമാണ് വെള്ളിയാഴ്ച രാവിലെ വരെ കൂടുതൽ മഴ രേഖപ്പെടുത്തിയത്. ദേവികുളത്ത് 59 മി.മി, തൊടുപുഴ 41 മി.മി ഇടുക്കി 28 മി.മി പീരുമേട് 27 മി.മി ഉടുമ്പൻചോല- 7.2 മി.മി എന്നിങ്ങനെയാണ് താലൂക്കുകളിൽ പെയ്ത മഴയുടെ അളവ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2333.12 ഉം, മുല്ലപ്പെരിയാർ 128. 35 മാണ്. തൊടുപുഴ മേഖലയിൽ രണ്ടു ദിവസമായി ശക്തമായ മഴയുണ്ട്. ഹൈേറഞ്ചേിൽ പലയിടങ്ങളിലും റോഡിലേക്ക് മരം ഒടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. കാറ്റും ഇടിമിന്നലും; വേണം ജാഗ്രത തൊടുപുഴ: മേയ് 14 മുതല്‍ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 30-50 കി.മീ.വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി. പ്രവചനാതീത സ്വഭാവമുള്ള വേനൽമഴ കാറ്റിൻെറയും ഇടിമിന്നലിൻെറയും അകമ്പടിയോടെ ഉച്ച കഴിഞ്ഞ സമയത്തായിരിക്കും ആരംഭിക്കുക. പകൽ സമയത്തെ തെളിഞ്ഞ ആകാശം കണ്ട് ജാഗ്രത കുറയ്ക്കാൻ പാടില്ലെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. * കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടില്ല. * ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വെക്കുകയോ ചെയ്യുക. *കാറ്റ് വീശി തുടങ്ങുമ്പോൾതന്നെ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. * കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ഏതെങ്കിലും അപകടം ശ്രദ്ധയിൽ പെട്ടാൽ ഉടനെ തന്നെ കെ.എസ്.ഇ.ബിയുടെ 1912 എന്ന കൺട്രോൾ റൂമിലോ 1077 എന്ന നമ്പറിൽ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story