Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2021 5:28 AM IST Updated On
date_range 15 May 2021 5:28 AM ISTജീപ്പ് ൈഡ്രവര്‍മാര്‍ക്ക് പാക്കേജ് വേണമെന്ന്
text_fieldsbookmark_border
നെടുങ്കണ്ടം: ജില്ലയില്‍ ജീപ്പ് ഓടിച്ച് ഉപജീവനം കണ്ടെത്തുന്നവര്‍ക്കായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യം. ടൂറിസം, തോട്ടം മേഖലകളെയും സമാന്തര സര്‍വിസിനെയും ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന ആയിരക്കണക്കിന് ജീപ്പ് ഡ്രൈവര്‍മാരാണ് ജില്ലയിലുള്ളത്. 2018 ലെ പ്രളയകാലത്ത് ടൂറിസം മേഖലയിലുണ്ടായ മാന്ദ്യം മുതല്‍ ഇവർ ദുരിതത്തിലാണ്. ബാങ്ക് വായ്പ തരപ്പെടുത്തിയാണ് പല ഡ്രൈവര്‍മാരും ജീപ്പ് സ്വന്തമാക്കിയത്. വണ്ടിയുടെ സിസി, ഇന്ധനച്ചെലവ്, ടാക്‌സ് എന്നിവയൊന്നും താങ്ങാനാവാത്ത സ്ഥിതിയിലാണിവര്‍. ടാക്‌സിനും ഇന്‍ഷുറന്‍സിനും അടക്കം ഇളവ് വേണമെന്നാണ് ഇവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story