Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ് പ്രതിരോധം:...

കോവിഡ് പ്രതിരോധം: പിന്തുണയുമായി സംഘടനകൾ

text_fields
bookmark_border
നെടുങ്കണ്ടം: മേഖലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി വിവിധ സംഘടനകളും സ്ഥാപനങ്ങളും രംഗത്ത്. തൂക്കുപാലത്തെ സ്വകാര്യ ആശുപത്രി കോവിഡ് ആവശ്യങ്ങള്‍ക്കായി നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന് ആംബുലന്‍സ് വിട്ടുനല്‍കി. പഞ്ചായത്തിലെ വിവിധ മേഖലകളില്‍നിന്ന്​ രോഗികളെ സി.എഫ്.എല്‍.ടി.സി.യിലേക്ക് കൊണ്ടുപോകാനും കോവിഡ് പരിശോധന, വാക്‌സിനേഷന്‍ തുടങ്ങിയവക്ക്​ ആളുകളെ എത്തിക്കാനുമാണ് ആംബുലന്‍സ് വിട്ടുനല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ശോഭന വിജയന്‍ വാഹനത്തി​ൻെറ താക്കോല്‍ ഏറ്റുവാങ്ങി വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായ സമിതി, വിവിധ ക്ലബുകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെല്ലാം ഗ്രാമപഞ്ചായത്തിന് പിന്തുണയുമായി രംഗത്തുണ്ട്​. പച്ചക്കറി, പലചരക്ക്‌ സാധനങ്ങള്‍, മരുന്നുകള്‍ തുടങ്ങിയവയെല്ലാം പഞ്ചായത്തിലെ സന്നദ്ധസേവകര്‍ വഴി രോഗികള്‍ക്ക് എത്തിച്ചുനല്‍കുന്നുണ്ട്. ഡി.വൈ.എഫ്.ഐ കല്‍കൂന്തല്‍ മേഖല കമ്മിറ്റി യൂത്ത് ബ്രിഗേഡ് കാമ്പയി​ൻെറ ഭാഗമായി നെടുങ്കണ്ടം പഞ്ചായത്തിന് നാല്​ സ്‌നേഹവണ്ടികള്‍ നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story