Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2021 5:28 AM IST Updated On
date_range 13 May 2021 5:28 AM ISTപൊലീസ് സ്‌റ്റേഷന്‍ പരിസരം നിറഞ്ഞ് വാഹനങ്ങൾ
text_fieldsbookmark_border
നെടുങ്കണ്ടം: ലോക്ഡൗണിൽ നിയമലംഘകരെ കൈയോടെ പിടികൂടിത്തുടങ്ങിയതോടെ നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍ മുറ്റവും പരിസരവും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞു. പിടിച്ചെടുത്ത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ പൊലീസ് കുഴയുകയാണ്. നിരവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്‌റ്റേഷനു സമീപത്തെ റോഡിലും മറ്റുമാണ് പിടിച്ചെടുത്ത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവക്ക് കാവല്‍ നില്‍ക്കേണ്ടിവരുന്നതിനാല്‍ പൊലീസുകാരുടെ ജോലിയും ഇരട്ടിച്ചു. 48 കേസുകളാണ് ലോക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്കിടെ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്. ഇരുപതോളം വാഹനങ്ങളും പിടിച്ചെടുത്തു. കണ്ടെയിന്‍മൻെറ് സോണായി തുടരുന്ന നെടുങ്കണ്ടം ഗ്രാമപഞ്ചായത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും കേസുകളും വാഹനങ്ങളും കൂടാന്‍ കാരണമാണ്. യുവാക്കളാണ് കൂടുതലായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ടൗണിലും പരിസരപ്രദേശങ്ങളിലും ചുറ്റിത്തിരിയുന്നത്. ഇത്തരക്കാരെ പിടികൂടാനായി പൊലീസ് പ്രത്യേക പട്രോളിങ്ങും ആരംഭിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ യുവാക്കള്‍ വൈകുന്നേരങ്ങളില്‍ കൂട്ടം ചേരുന്നതായും പരാതികള്‍ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന നടത്താനാണ് ജില്ല പൊലീസ് മേധാവിയുടെ നിർദേശം. നിലവില്‍ തൂക്കുപാലം, പാമ്പാടുംപാറ, പാറത്തോട്, നെടുങ്കണ്ടം ടൗണ്‍ എന്നിവിടങ്ങളില്‍ ചെക്കിങ് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. idl ndk നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷന്‍ മുറ്റം നിറഞ്ഞതിനാല്‍ വെളിയില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story