Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ്...

കോവിഡ് പ്രതിരോധമൊരുക്കി മുട്ടം പഞ്ചായത്ത്

text_fields
bookmark_border
മുട്ടം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി മുട്ടം ഗ്രാമപഞ്ചായത്ത്. ലോക്ഡൗൺ മൂലം ബുദ്ധിമുട്ടിലായവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ ജനകീയ ഹോട്ടൽ പുനരാരംഭിക്കാൻ ഇതുമായി ബന്ധപ്പെട്ട്​ ചേർന്ന ഒാൺലൈൻ യോഗം തീരുമാനിച്ചു. കടത്തിണ്ണയിലും മറ്റും അന്തിയുറങ്ങുന്നവർക്കും സാമ്പത്തികസ്ഥിതി മോശമായവർക്കും ജനകീയ ഹോട്ടൽ വഴി സൗജന്യമായി ഭക്ഷണം എത്തിച്ചുനൽകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂം സജീവമാക്കും. മാനസിക സമ്മർദം അനുഭവിക്കുന്നവർക്കായി ടെലി കൗൺസിലർമാരെയും നിയമിച്ചു. വാർഡ് തലങ്ങളിൽ റാപിഡ് റെസ്പോൺസ് ടീമിനെ സജ്ജമാക്കി. കോവിഡ് ടെസ്​റ്റുകൾക്കും അടിയന്തര വൈദ്യസഹായങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സേവനവും മറ്റ് വാഹനസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹോമിയോ, ആയുർവേദ ഡിസ്‌പെൻസറികളിൽനിന്ന്​ പ്രതിരോധ മരുന്ന് വീടുകളിൽ എത്തിച്ചുനൽകും. പഞ്ചായത്ത്‌ നേതൃത്വത്തിൽ 150 കിടക്കകൾ ഉള്ള കോവിഡ് ഡൊമിസിലറി കെയർ സൻെറർ നേരത്തേ തുറന്നിരുന്നു. വീടുകളിൽ കഴിയുന്ന രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും അവശ്യവസ്തുക്കൾ എത്തിക്കാൻ 24 മണിക്കൂറും സന്നദ്ധ പ്രവർത്തകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്​. രോഗികൾക്ക്​ വാഹനസൗകര്യം തൊടുപുഴ: കോവിഡ്​ വ്യാപനത്തി​ൻെറ പശ്ചാത്തലത്തിൽ തൊടുപുഴ ടൗൺ സർവിസ്​ സഹകരണ ബാങ്കി​ൻെറ പ്രവർത്തന പരിധിയിലുള്ള (നഗരസഭയിലെ ഒന്ന്​ മുതൽ ഏഴ്​ വരെ വാർഡുകൾ) രോഗികൾക്ക്​ തൊടുപുഴയിലെ ആശുപത്രികളിൽ പോകാൻ സൗജന്യ വാഹനസൗകര്യം ഏർപ്പെടുത്തി. രോഗവ്യാപനമുള്ള വീടുകളിൽ സൗജന്യ അണുനശീകരണത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന്​ ബാങ്ക്​ പ്രസിഡൻറ്​ കെ. ദീപക്​ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story