Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2021 5:32 AM IST Updated On
date_range 12 May 2021 5:32 AM ISTജില്ലയിൽ ഐ.സി.യു- വെൻറിലേറ്റർ കിടക്കകൾക്ക് ക്ഷാമം
text_fieldsbookmark_border
ജില്ലയിൽ ഐ.സി.യു- വൻെറിലേറ്റർ കിടക്കകൾക്ക് ക്ഷാമം തൊടുപുഴ: ജില്ലയിൽ ഐ.സി.യു- വൻെറിലേറ്റർ കിടക്കകളുടെ അഭാവം പ്രതിസന്ധിക്കിടയാക്കുന്നു. കോവിഡ് ചികിത്സക്ക് സജ്ജമാക്കിയ ഐ.സി.യു കിടക്കകളെല്ലാം നിറഞ്ഞ സ്ഥിതിയാണ്. കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുതിച്ചുയർന്നതാണ് ഇത്തരമൊരു ഗുരുതര സാഹചര്യത്തിലേക്ക് ജില്ലയെ എത്തിച്ചത്. സർക്കാർ, സ്വകാര്യ മേഖലകളിലായി 25 ആശുപത്രികളാണ് കോവിഡ് ചികിത്സ നൽകുന്നത്. ഇവിടങ്ങളിൽ 129 ഐ.സി.യു കിടക്കകൾ സജ്ജമാക്കിയിട്ടുണ്ടായിരുന്നു. ഇപ്പോൾ അതിലെല്ലാം രോഗബാധിതർ എത്തി. 51 വൻെറിലേറ്ററുകളിൽ 49ലും രോഗികളുണ്ട്. മുമ്പായിരുന്നെങ്കിൽ എറണാകുളത്തോ കോട്ടയത്തോ രോഗികളെ കൊണ്ടുപോകാമായിരുന്നു. ഇപ്പോൾ ഈ രണ്ട് ജില്ലയിലും കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പരിമിതികളുണ്ട്. ഗുരുതര രോഗലക്ഷണങ്ങളുള്ള 222 പേർ ജില്ലയിൽ ചികിത്സയിലുണ്ടെന്നാണ് ജാഗ്രതാ പോർട്ടലിൽ പറയുന്നത്. ഏഴുപേരുടെ നില അതിഗുരുതരമാണ്. കൂടുതൽ പേരുടെ നില വഷളായാൽ വലിയ പ്രശ്‌നമാകും. പൊതുവെ ഇടുക്കിയിൽ ചികിത്സാ സൗകര്യങ്ങൾ കുറവാണ്. പ്രതിസന്ധി മറികടക്കാൻ പരമാവധി ശ്രമിക്കുകയാണ് ആരോഗ്യവകുപ്പും ജില്ല ഭരണകൂടവും. തൊടുപുഴ ജില്ല ആശുപത്രിയിലെ മൂന്ന് നിലകൾ പൂർണമായും കോവിഡ് ചികിത്സക്ക് സജ്ജമാക്കുകയാണ്. ഇവിടെ 120ഓളം ഐ.സി.യു/ഓക്‌സിജൻ കിടക്കകൾ ഒരുക്കാനാകുമെന്നാണ് ആരോഗ്യവകുപ്പിൻെറ പ്രതീക്ഷ. കൂടാതെ, അടിമാലി താലൂക്ക് ആശുപത്രിയേയും കോവിഡ് ആശുപത്രിയായി ഉയർത്തും. മൂന്നാർ ശിക്ഷക് സദനിലെ ഡി.സി.സിയിൽ വൻെറിലേറ്ററും ഓക്‌സിജൻ പാർലറും ഒരുക്കും. എല്ലാ താലൂക്ക് ആശുപത്രികളിെലയും അഞ്ച് ഐ.സി.യു ബെഡുകൂടി കോവിഡ് ബാധിതർക്കായി മാറ്റിവെക്കും. ഇതോടെ പ്രതിസന്ധി മറി കടക്കാൻ കഴിയുമെന്നാണ് അധികൃതർ കരുതുന്നത്. ഓക്‌സിജൻ സിലിണ്ടറുമായി വന്ന വാഹനം മറിഞ്ഞ് അപകടം തൊടുപുഴ: നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് ഓക്‌സിജൻ സിലിണ്ടറുമായി വന്ന വാഹനം മറിഞ്ഞ് അപകടം. എറണാകുളത്തെ പാതാളത്ത് നിന്ന് ഒാക്സിജൻ സിലിണ്ടറുമായി വന്ന പിക് അപാണ് തൊടുപുഴ ഗാന്ധി സ്ക്വയറിൽ അപകടത്തിൽപെട്ടത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഗാന്ധി സ്ക്വയറിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രി, താലൂക്ക് ആശുപത്രി, ന്യൂമാൻ കോളജിലെ കോവിഡ് സൻെറർ എന്നിവിടങ്ങളിലേക്കുണ്ടായിരുന്ന 36 സിലിണ്ടറുകളാണ് ഉണ്ടായിരുന്നത്. തൊടുപുഴ ഫയർഫോഴ്സും പൊലീസും എത്തി വാഹനം മാറ്റി മറ്റൊരു വാഹനത്തിൽ സിലിണ്ടറുകൾ അതത് സ്ഥലത്ത് എത്തിച്ചു. TDL APAKADAM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story