Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2021 5:32 AM IST Updated On
date_range 12 May 2021 5:32 AM ISTകോവിഡ് ബാധിച്ച് മരിച്ചയാളെ സംസ്കരിക്കുന്നതിന് വൻ തുക ഈടാക്കാൻ ശ്രമമെന്ന് പരാതി
text_fieldsbookmark_border
കലക്ടർ ഇടപെട്ട് പരിഹരിച്ചു തൊടുപുഴ: കോവിഡ് ബാധിച്ച് മരിച്ച യുവാവിൻെറ മൃതദേഹം സംസ്കരിക്കുന്നതിന് 5000 രൂപ ഫീസ് ഈടാക്കാനുള്ള ശ്രമം കലക്ടര്‍ ഇടപ്പെട്ട് പരിഹരിച്ചു. വെള്ളിയാമറ്റം പഞ്ചായത്തിലെ പൊതുശ്മശാനമായ 'വിഹായസി'ലാണ് സംഭവം. തിങ്കളാഴ്ച കോവിഡ് ബാധിച്ച് മരിച്ച മേത്തൊട്ടി സ്വദേശിയുടെ മൃതദേഹം സംസ്കാരത്തിനായി ഇവിടെ എത്തിച്ചപ്പോഴാണ് വലിയ തുക ഫീസ് ആവശ്യപ്പെട്ടത്. നിര്‍ധന കുടുംബത്തിന് ഈ തുക നല്കാന് കഴിയുമായിരുന്നില്ല. തുടര്‍ന്ന് പൊതുപ്രവര്‍ത്തകര്‍ വിവരം കലക്ടര്‍ എച്ച്. ദിനേശൻെറ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. കലക്ടര്‍ ഇടപെട്ട് തുക അടക്കാതെ സംസ്കാരത്തിന് ക്രമീകരണം ഒരുക്കി. പഞ്ചായത്തിൻെറ പൊതു ശ്മശാനത്തില്‍ സംസ്കാരം നടത്താന്‍ നിലവില്‍ 5000 രൂപയാണ് ഫീസെന്നും ഈ തുക കുറവ് ചെയ്യണമെങ്കില്‍ പുതിയ ബൈലോ ഭേദഗതി അംഗീകരിച്ചു സര്‍ക്കാര്‍ ഉത്തരവ് ആവശ്യമാണെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. കോവിഡ് രോഗികളുടെ സംസ്കാരം സൗജന്യമായി നടത്തുന്നതിന് പഞ്ചായത്തിന് എതിര്‍പ്പില്ലെന്നും അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story