Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകഞ്ചാവ് പിടികൂടി;...

കഞ്ചാവ് പിടികൂടി; രണ്ട്​ പേർ അറസ്​റ്റിൽ

text_fields
bookmark_border
ചെറുതോണി: തങ്കമണി എക്‌സൈസ് റേഞ്ചി​ൻെറ നേതൃത്വത്തിൽ കഞ്ചാവ് പിടികൂടി. ഇടുക്കി കഞ്ഞിക്കുഴി ചുരുളിയിൽ നടത്തിയ വാഹനപരിശോധനയിൽ മാരുതി കാറിൽ കടത്തുകയായിരുന്ന 1.250 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്തിയ വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശി തൊണ്ടിക്കാമറ്റത്തിൽ പ്രിൻസ്, ചാവക്കാട് പുന്നയൂർക്കുളം കളരിപ്പറമ്പിൽ നസീമ എന്നിവരെ അറസ്​റ്റ്​ ചെയ്തു. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു. 14500 രൂപയും കണ്ടെടുത്തു. ഇൻസ്‌പെക്ടർ പി.കെ. സുരേഷി​ൻെറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻറീവ് ഓഫീസർ മനോജ്‌ മാത്യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെയ്സൺ, ബിനു ജോസഫ്, ജഗൻ കുമാർ, ഷോബിൻ മാത്യു, ആൽബിൻ ജോസ്, ഷീന തോമസ്, ഡ്രൈവർ പി.കെ. ശശി എന്നിവർ പങ്കെടുത്തു. ഫോട്ടോ: കഞ്ചാവ്​ കേസിൽ പിടിയിലായ പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥരോടൊപ്പം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story