Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2021 5:31 AM IST Updated On
date_range 12 May 2021 5:31 AM ISTജില്ലയില്‍ കൂടുതല്‍ ഓക്സിജന്‍ പ്ലാൻറുകള്‍
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സാധ്യമായ ഇടങ്ങളില്‍ കൂടുതല്‍ ഓക്സിജന്‍ പ്ലാൻറുകള്‍ അടിയന്തരമായി സ്ഥാപിക്കാന്‍ കലക്ടര്‍ എച്ച്. ദിനേശൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. തൊടുപുഴ ജില്ല ആശുപത്രിയിലും പീരുമേട് താലൂക്ക്് ആശുപത്രിയിലും ഉടന്‍ പ്ലാൻറുകള്‍ ആരംഭിക്കും. ഇടുക്കി മെഡിക്കല്‍ കോളജിലെ രണ്ടാമത്തെ പ്ലാൻറും ഉടന്‍ തുടങ്ങും. ഇപ്പോള്‍ എറണാകുളത്തുനിന്ന് എത്തിക്കുന്ന ഓക്സിജനെ ആശ്രയിച്ചാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവർത്തനം. ഉപയോഗം മുമ്പത്തേക്കാള്‍ പത്തിരട്ടി വര്‍ധിച്ചിട്ടുണ്ട്. വേണ്ടത്ര വേഗത്തില്‍ ഓക്സിജന്‍ സിലിണ്ടര്‍ വിതരണം സാധ്യമാകുന്നില്ല. ഇടുക്കി മെഡിക്കല്‍ കോളജില്‍ പുതിയ ഓക്സിജന്‍ പ്ലാൻറ് പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ അടിയന്തരമായി ഓക്സിജന്‍ പ്ലാൻറ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം നിർദേശിച്ചു. പീരുമേട് താലൂക്ക് ആശുപത്രിയില്‍ ബ്ലോക്ക് പഞ്ചായത്തിൻെറ ധനസഹായത്തോടെ ഓക്സിജന്‍ പ്ലാൻറ് സ്ഥാപിക്കാന്‍ തീരുമാനമായിട്ടുണ്ട്. ജില്ല പഞ്ചായത്ത് സഹായത്തോടെ ഇടുക്കിയില്‍ ശേഷി കൂടിയ കേന്ദ്രീകൃത ഓക്സിജന്‍ പ്ലാൻറ് സ്ഥാപിക്കുന്നതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം സുഗമമാകും. തൊടുപുഴ ജില്ല ആശുപത്രിയിലും ഇടുക്കി മെഡിക്കല്‍ കോളജിലും കിടക്കകളുടെ എണ്ണം വര്‍ധിപ്പിക്കും. വണ്ടന്മേട് പി.എച്ച്.സിയിലും ഇടുക്കി പാറേമാവ് ആയുര്‍വേദ ആശുപത്രിയിലും അടുത്തഘട്ടത്തില്‍ കിടക്കകള്‍ കൂട്ടും. പ്രധാന മാര്‍ക്കറ്റുകളില്‍ ജനങ്ങള്‍ അനാവശ്യമായി എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിലര്‍ പുറത്തിറങ്ങുക എന്ന ലക്ഷ്യത്തോടെ ഓരോ സാധനം ഓരോ ദിവസവും വന്ന് വാങ്ങുന്നു. ഇതൊഴിവാക്കണം. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. പെരുന്നാൾ ആഘോഷം വീടുകളിലൊതുക്കണം -കലക്ടർ തൊടുപുഴ: കോവിഡ് പശ്ചാത്തലത്തില്‍ ചെറിയ പെരുന്നാൾ ആഘോഷം കഴിഞ്ഞ വർഷത്തേതുപോലെ വീടുകളില്‍ത്തന്നെയാക്കി സഹകരിച്ചാല്‍ ലോക്ഡൗണിലൂടെ നേടിയെടുത്ത കോവിഡ് വ്യാപനത്തിൻെറ കുറവ് നിലനിര്‍ത്താന്‍ കഴിയുമെന്ന് കലക്ടര്‍ മതനേതാക്കളോട് അഭ്യർഥിച്ചു. കലക്ടര്‍ ഓണ്‍ലൈനായി വിളിച്ച യോഗത്തില്‍ മതനേതാക്കൾ നിശ്ചിത എണ്ണം പള്ളിയില്‍ അനുവദിക്കണമെന്ന ആവിശ്യപ്പെട്ടപ്പോഴാണ് കലക്ടര്‍ ഇങ്ങനെ പ്രതികരിച്ചത്. നിലവിലെ സാഹചര്യത്തില്‍ ജില്ലയില്‍ ഇളവ് അനുവദിക്കാനാവില്ല. എങ്കിലും ആവശ്യം സര്‍ക്കാറിൻെറ ശ്രദ്ധയില്‍പ്പെടുത്തും. തൊടുപുഴ, ഇടുക്കി, കട്ടപ്പന, ചെറുതോണി എന്നിവിടങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story