Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2021 5:28 AM IST Updated On
date_range 12 May 2021 5:28 AM ISTകോവിഡ് മരണം: കുടുംബങ്ങൾക്ക് ധനസഹായവുമായി കട്ടപ്പന ബാങ്ക്
text_fieldsbookmark_border
കട്ടപ്പന: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10,000 രൂപ വീതം ധനസഹായം നൽകുമെന്ന് കട്ടപ്പന സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ജോയി വെട്ടിക്കുഴി അറിയിച്ചു. ബാങ്ക് ആരംഭിച്ച കോവിഡ് ഹെൽപ് െഡസ്കിൻെറ പ്രവർത്തനം വിപുലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 12 ദിവസമായി പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിൻെറ ഭാഗമായ വാഹനങ്ങൾ കോവിഡ് രോഗികളെ ആശുപത്രികളിൽ കൊണ്ടുപോകുന്നതിനും സുഖം പ്രാപിക്കുന്നവരെ തിരിച്ച് വീട്ടിൽ എത്തിക്കാനും ഉപയോഗിക്കുന്നുണ്ട്. നിരീക്ഷണത്തിലുള്ള അർഹരായ എല്ലാ കുടുംബങ്ങൾക്കും നിത്യോപയോഗ സാധന കിറ്റ് വിതരണം ചെയ്യുന്നുണ്ട്. ബാങ്കിൻെറ പൊതുഫണ്ടിൽനിന്നാണ് 10,000 രൂപ വീതം നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story