Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2021 5:28 AM IST Updated On
date_range 12 May 2021 5:28 AM ISTജില്ലയിലും അവശ്യവസ്തുക്കൾ വീട്ടിലെത്തിക്കാൻ സപ്ലൈകോ
text_fieldsbookmark_border
തൊടുപുഴ: ലോക്ഡൗൺ പശ്ചാത്തലത്തിൽ അവശ്യസാധനങ്ങൾ വീട്ടുവാതിൽക്കലെത്തിക്കാൻ കുടുംബശ്രീയുമായി സഹകരിച്ച് ജില്ലയിലും സപ്ലൈകോ സംവിധാനമൊരുക്കി. സപ്ലൈകോയും കുടുംബശ്രീയും ചേർന്ന് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന 'സപ്ലൈകോ ഡോർ ഡെലിവറി സിസ്റ്റ'ത്തിൻെറ ഭാഗമാണിത്. ജില്ലയിൽ തൊടുപുഴ പീപിൾസ് ബസാർ, ചെറുതോണി സൂപ്പർമാർക്കറ്റ്, നെടുങ്കണ്ടം സൂപ്പർമാർക്കറ്റ്, അടിമാലി പീപിൾസ് ബസാർ എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ബന്ധപ്പെട്ട ഷോപ് മാനേജരുടെ വാട്സാപ് വഴിയോ ഫോൺ വഴിയോ പൊതുജനങ്ങൾക്ക് ഒാർഡർ നൽകാം. രാവിലെ ലഭിക്കുന്ന ഒാർഡറുകൾ അന്ന് ഉച്ചക്ക് ശേഷവും ഉച്ചക്കുശേഷം നൽകുന്ന ഒാർഡറുകൾ അടുത്തദിവസം രാവിലെയും ആവശ്യക്കാരുടെ വീട്ടുവാതിൽക്കൽ എത്തിക്കും. വിൽപ്പനശാലയുടെ കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിൽ 20കിലോ വരെ സാധനങ്ങളാണ് എത്തിക്കുക. രണ്ടുകിലോമീറ്റർ വരെ 40രൂപ, രണ്ട് മുതൽ അഞ്ച് കിലോമീറ്റർ വരെ 60 രൂപ, അഞ്ച് മുതൽ 10 കിലോമീറ്റർ വരെ 100 രൂപ എന്ന നിരക്കിൽ ട്രാൻസ്പോർേട്ടഷൻ ചാർജ് ഇൗടാക്കും. ഇപ്രകാരം എത്തിക്കുന്ന ഉൽപന്നങ്ങൾക്ക് സബ്സിഡി നിരക്ക് ബാധകമല്ല. താഴെപ്പറയുന്ന വാട്സ്ആപ് നമ്പറുകളിൽ ഒാർഡർ നൽകാം. തൊടുപുഴ പീപിൾ ബസാർ: 9495255780, ചെറുതോണി സൂപ്പർ മാർക്കറ്റ്: 9656145968, നെടുങ്കണ്ടം സൂപ്പർമാർക്കറ്റ്: 8590700442, അടിമാലി പീപിൾസ് ബസാർ: 9446216408, 9961081028.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story