Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസമൂഹമാധ്യമങ്ങളിൽ...

സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം -ചെയർമാൻ

text_fields
bookmark_border
തൊടുപുഴ: കോവിഡുമായി ബന്ധപ്പെട്ട് വിളിക്കേണ്ട തൊടുപുഴയിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ പേരും ഫോണ്‍ നമ്പറും എന്ന നിലയില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ആശുപത്രി അധികൃതരുടെയും സ്വകാര്യ ആശുപത്രി അധികൃതരുടേയും പേരും ഫോണ്‍ നമ്പറുകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി തൊടുപുഴ നഗരസഭ ചെയർപേഴ്​സൻ സനീഷ്​ ജോർജ്​. രോഗികളുടെ സഹായത്തിനും അന്വേഷണത്തിനുമായി പ്രസ്തുത ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടരുതെന്നും സേവനങ്ങള്‍ ലഭിക്കുന്നതല്ലെന്നും സേവനങ്ങള്‍ക്ക്​ നഗരസഭയും ആശുപത്രി അധികൃതരും പ്രസിദ്ധീകരിച്ചിട്ടുള്ള കണ്‍ട്രോള്‍ റൂം നമ്പറുകളിലും ഹെല്‍പ് ലൈന്‍ നമ്പറുകളിലും വിളിക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതി​ൻെറ ഭാഗമായി നഗരസഭ ഓഫിസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത ആശുപത്രി പ്രതിനിധികളുടെ ഫോണ്‍ നമ്പറുകള്‍ തെറ്റായി പ്രചരിപ്പിക്കപ്പെടുകയായിരുന്നെന്നും ചെയര്‍മാന്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story