Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലോക്​ഡൗൺ; ഇന്നലെ...

ലോക്​ഡൗൺ; ഇന്നലെ തിരക്കി​േട്ടാട്ടം

text_fields
bookmark_border
തൊടുപുഴ: ശനിയാഴ്​ച മുതൽ ലോക്​ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്​ച ടൗണുകളില്‍ തിരക്കനുഭവപ്പെട്ടു. പലയിടങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ശനിയാഴ്​ച മുതല്‍ പുറത്തിറങ്ങാനാവാത്ത സാഹചര്യം സംജാതമാകുമെന്ന കണക്കുകൂട്ടലില്‍ മിക്കവരും സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങി. പൊലീസ്​ കഴിഞ്ഞ ദിവസങ്ങളിലെപ്പോലെ വാഹന പരിശോധന കര്‍ശനമാക്കാതിരുന്നതിനാലാണ്​ കൂടുതൽ പേരും നിര​ത്തിലേക്കിറങ്ങിയത്​. പൊതുമാര്‍ക്കറ്റുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളിയാ​ഴ്​ച വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പച്ചക്കറി, മത്സ്യ, മാംസ മാര്‍ക്കറ്റുകളിലും സ്ഥിതി വ്യത്യസ്​തമായിരുന്നില്ല. ലോക്ഡൗണാങ്കിലും അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും സാധാരണക്കാര്‍ കണക്കിലെടുത്തില്ല. ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കുമുന്നിലും രാവിലെ മുതല്‍തന്നെ വലിയനിര പ്രത്യക്ഷപ്പെട്ടിരുന്നു. ബാങ്കുകളും ട്രഷറിയും തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇടപാടുകാര്‍ കൂടുതലായെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story