Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ് പ്രതിരോധം...

കോവിഡ് പ്രതിരോധം ശക്തമാക്കി ബ്ലോക്ക് പഞ്ചായത്ത്​

text_fields
bookmark_border
അടിമാലി: ബ്ലോക്ക് പഞ്ചായത്ത്​ നേതൃത്വത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ നടത്തിവന്ന കോവിഡ് പരിശോധനയും ഗവൺമൻെറ്​ സ്‌കൂളിൽ നടത്തിയിരുന്ന വാക്‌സിനേഷൻ ക്യാമ്പും ഇനിമുതൽ യഥാക്രമം അടിമാലി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലും എസ്.എൻ.ഡി.പി, ബി.എഡ് കോളജിലും നടത്താൻ തീരുമാനമായതായി ബ്ലോക്ക് പഞ്ചായത്ത്​ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സനല രാജേന്ദ്രൻ അറിയിച്ചു. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് ബാധിതർക്ക് മാത്രമായി കിടത്തിച്ചികിത്സ സൗകര്യത്തോടെ ആശുപത്രി ഏറ്റെടുക്കണമെന്ന് ജില്ല കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്​. പ്രസിഡൻറ് സോമൻ ചെല്ലപ്പ​ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷാൻറി ബേബി, ജോർജ് തോമസ്, സി.കെ. പ്രസാദ്, മിനിലാലു, കൃഷ്ണമൂർത്തി, മേരി, അൻസാരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story