Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2021 5:28 AM IST Updated On
date_range 7 May 2021 5:28 AM ISTസിലിണ്ടര്‍ക്ഷാമം പരിഹരിക്കാൻ ഗ്യാസ് സിലിണ്ടറുകളിലും ഓക്‌സിജന്‍
text_fieldsbookmark_border
നെടുങ്കണ്ടം: വെല്‍ഡിങ് വര്‍ക്‌ഷോപ്പുകളിലെ ഗ്യാസ് സിലിണ്ടറുകള്‍ ഓക്‌സിജന്‍ സിലിണ്ടറുകളാക്കുന്നതിന് ആരോഗ്യവകുപ്പിന് കൈമാറി. ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുകയും ഓക്‌സിജന്‍ സിലിണ്ടറുകൾക്ക് ക്ഷാമം അനുഭവപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഗ്യാസ് സിലിണ്ടറുകള്‍ ഓക്‌സിജന്‍ സിലിണ്ടറുകളാക്കുന്നത്. ഗ്യാസ് സിലിണ്ടറുകള്‍ ശുചീകരിച്ച്് അണുനശീകരണം നടത്തിയശേഷമാണ് ഓക്‌സിജന്‍ നിറക്കുന്നത്. അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍സ് കേരളയുടെ നേതൃത്വത്തിലാണ് വെല്‍ഡിങ് വര്‍ക്‌ഷോപ്പുകളില്‍നിന്ന് സിലിണ്ടറുകള്‍ ശേഖരിച്ചത്. ഇതിൻെറ ഭാഗമായി നെടുങ്കണ്ടം മേഖലയില്‍നിന്ന് മാത്രമായി 15 ഗ്യാസ് സിലിണ്ടറുകള്‍ ശേഖരിച്ചു. ഇവ ശുചീകരിച്ചുവരുകയാണ്. കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് സിലിണ്ടര്‍ ആവശ്യപ്പെട്ട്്് വര്‍ക്‌ഷോപ്പ് അസോസിയേഷനെ സമീപിച്ചത്. ലോക്ഡൗണിന് സമാന അന്തരീക്ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ക്‌ഷോപ്പുകളില്‍ വെല്‍ഡിങ് ജോലി നടക്കാത്ത സമയമായതിനാല്‍ വെല്‍ഡിങ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ഒരു കാരണവശാലും ഇത് പ്രതിസന്ധിക്കിടയാക്കില്ല. എന്നാല്‍, ദീര്‍ഘകാലം സിലിണ്ടറുകള്‍ ആരോഗ്യവകുപ്പിൻെറ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ടി വന്നാല്‍ വര്‍ക്‌ഷോപ്പുടമകളെ സാരമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story