Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമെഡിക്കൽ കോളജിൽ...

മെഡിക്കൽ കോളജിൽ ഓക്സിജൻ ജനറേറ്റർ; നിർമാണജോലി ആരംഭിച്ചു

text_fields
bookmark_border
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ സ്ഥാപിക്കുന്നതിനുള്ള നിർമാണജോലി ആരംഭിച്ചു. അന്തരീക്ഷത്തിൽനിന്ന് നൈട്രജൻ ഒഴിവാക്കി ഓക്സിജൻ വേർതിരിച്ചെടുക്കുന്ന ജനറേറ്റർ തിങ്കളാഴ്ചയാണ് എത്തിയത്. ഒരു മിനിറ്റിൽ 200 ലിറ്റർ ഓക്സിജൻ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ജനറേറ്റർ. ഇത്​ സ്ഥാപിക്കുന്നതോടെ പ്രതിദിനം നാല്​ സിലിണ്ടറുകളിൽ നിറക്കാവുന്ന ഓക്സിജൻ ഉൽപാദിപ്പിക്കാം. അന്തരീക്ഷവായുവിൽനിന്ന്​ വേർതിരിച്ചെടുക്കുന്ന ഓക്സിജൻ പൈപ്പിലൂടെ ആശുപത്രിയിലെ വിവിധ ഭാഗങ്ങളിലേക്കെത്തിച്ചുനൽകാൻ ലക്ഷ്യമിട്ടുള്ളതാണ്​ പദ്ധതി. വൈദ്യുതി വകുപ്പി​ൻെറ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽനിന്ന്​ മന്ത്രി എം.എം. മണി മെഡിക്കൽ കോളജിന്​ അനുവദിച്ച 50 ലക്ഷം രൂപ ചെലവിട്ടാണ്​ ജനറേറ്റർ സ്ഥാപിക്കുന്നത്. ഇടുക്കി മെഡിക്കൽ കോളജിന് ശരാശരി 100 സിലിണ്ടർ ഓക്സിജനാണ് വേണ്ടത്. ഇപ്പോൾ എറണാകുളത്തുനിന്നുമാണ് ഓക്സിജൻ കൊണ്ടുവരുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story