Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചാരായവും...

ചാരായവും വാറ്റുപകരണങ്ങളും പിടിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: അണക്കര മൈലാടുംപാറയില്‍ കന്നുകാലി തൊഴുത്തിനോട് ചേര്‍ന്ന് ഒളിപ്പിച്ചിരുന്ന ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. മൈലാടുംപാറ തുണ്ടിപ്പറമ്പില്‍ വീട്ടില്‍ ബെന്നിച്ച​ൻെറ (46) പുരയിടത്തില്‍നിന്നാണ് മൂന്ന്​ ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടഞ്ഞുകിടക്കുന്നത് മുതലെടുത്ത് ലിറ്ററിന് 1500 രൂപ വിലക്ക് വില്‍പന നടത്തിവരുകയായിരുന്നു. ബെന്നിച്ചന്‍ വീട്ടിലില്ലാതിരുന്നതിനാല്‍ അറസ്​റ്റ്​ ചെയ്യാനായില്ല. ഉടുമ്പന്‍ചോല എക്‌സൈസ് സര്‍ക്കിള്‍ ഓഫിസും ഇടുക്കി ഇൻറലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെടുത്തത്. പ്രിവൻറിവ് ഓഫിസര്‍ കെ.എന്‍. രാജ​ൻെറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഇൻറലിജന്‍സ് ബ്യൂറോ പ്രിവൻറിവ് ഓഫിസര്‍ എം.പി. പ്രമോദ്, ഉടുമ്പന്‍ചോല സര്‍ക്കിള്‍ ഓഫിസിലെ പ്രിവൻറിവ് ഓഫിസര്‍മാരായ പി.ബി. രാജേന്ദ്രന്‍, കെ. ഷനേജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം.എസ്. അരുണ്‍, അരുണ്‍രാജ്, ഇ.സി. ജോജി, എം. നൗഷാദ്, ഷിബു ജോസഫ് എന്നിവര്‍ പങ്കെടുത്തു. അനധികൃത മദ്യം വില്‍പനയോ വാറ്റോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക്​ 9496499371 എന്ന നമ്പറിൽ അറിയിക്കാമെന്ന്​ അധികൃതർ പറഞ്ഞു. idl ndk പിടിച്ചെടുത്ത ചാരായവും വാറ്റുപകരണങ്ങളും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story