Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതൊടുപുഴ നഗരപരിധിയിലും...

തൊടുപുഴ നഗരപരിധിയിലും നിയന്ത്രണം

text_fields
bookmark_border
നഗരസഭയിൽ കോവിഡ് ജാഗ്രത യോഗം ചേർന്നു തൊടുപുഴ: കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി നഗരസഭ ഓഫിസിൽ ചെയർമാൻ സനീഷ്​ ജോർജി​ൻെറ അധ്യക്ഷതയിൽ കോവിഡ് ജാഗ്രത യോഗം ചേർന്നു. പ്രധാന തീരുമാനങ്ങൾ: ജില്ല ഭരണകൂടവുമായി ആലോചിച്ച് നഗരപരിധിയിൽ കൂടുതൽ കോവിഡ് ട്രീറ്റ്മൻെറ് സൻെററുകൾ സ്ഥാപിക്കും, കോവിഡ് പരിശോധന വ്യാപകമാക്കുന്നതിന് കൂടുതൽ കേന്ദ്രങ്ങൾ സജ്ജീകരിക്കും, പ്രാദേശികമായി വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കും, വാക്സിനേഷന് ഓൺലൈൻ രജിസ്ട്രേഷന് സൗകര്യം ഏർപ്പെടുത്തും, വെള്ളിയാഴ്ച മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങൾക്ക് ഓഫിസിൽ പ്രവേശനം അനവദിക്കില്ല, നഗരസഭയിലേക്ക് ലഭിക്കുന്ന അപേക്ഷകൾ ഗേറ്റിൽനിന്ന് തന്നെ വാങ്ങി രസീത് നൽകും, പൊതുജനങ്ങളുടെ ആവശ്യങ്ങൾ വാർഡ് കൗൺസിലർമാർ ഓഫിസിൽ ഫോൺവഴി ഇടപെട്ട് പരിഹരിച്ച് നൽകും. കൂടാതെ ആരാധനാലയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവർ തന്നെ ശ്രദ്ധിക്കണമെന്നും ചെയർമാൻ അഭ്യർഥിച്ചു. തൊടുപുഴയിലെ 35 വാർഡിലെയും വാർഡ് മോണിറ്ററിങ്​ സമിതി അടുത്ത ദിവസം തന്നെ ചേർന്ന് റിപ്പോർട്ട് നഗരസഭക്ക് നൽകണമെന്നും രോഗികൾക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും സന്നദ്ധ പ്രവർത്തകരുടെ സേവനം ലഭ്യമാക്കുമെന്നും ചെയർമാൻ അറിയിച്ചു. സാക്ഷരത മിഷന്‍ ഓഫിസിനുനേരെ ആക്രമണം: നാലുേപര്‍ പിടിയില്‍ നെടുങ്കണ്ടം: സാക്ഷരത മിഷന്‍ ഓഫിസി​ൻെറ ജനല്‍ ചില്ലകളും മറ്റും അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാൾ ഉള്‍പ്പെടെ നാലുപേരെ നെടുങ്കണ്ടം പൊലീസ് അറസ്​റ്റ്​ ചെയ്തു. നെടുങ്കണ്ടം സ്വദേശികളായ ചെരുവിള പുത്തന്‍വീട്ടില്‍ പ്രവീണ്‍, കുന്നേല്‍ അഭിജിത്ത്്്, ചിറക്കല്‍ പ്രണവ് എന്നിവരാണ് പിടിയിലായത്. സാക്ഷരത മിഷന്‍ ഓഫിസിനു സമീപത്തെ കോളനിയിലെയും പരിസരത്തെയും താമസക്കാരാണിവര്‍. വിഷു ദിനത്തില്‍ രാത്രി 11.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ ഒളിവിലായിരുന്നു. സംഭവസ്ഥലത്തുനിന്ന്​ അക്രമികളുടേതെന്നു കരുതുന്ന രണ്ട് ഇരുചക്ര വാഹനങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. വാഹന രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ്​ പ്രതികളെപ്പറ്റി പൊലീസിന് സൂചന ലഭിച്ചതും ഇവരെ തിരിച്ചറിയാനായതും. മദ്യലഹരിയില്‍ എത്തിയ അക്രമി സംഘം നാല് ജനലുകളുടെ ചില്ലുകളാണ് അടിച്ചുതകര്‍ത്തത്. idl ndk പിടിയിലായ പ്രതികള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story