Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2021 5:28 AM IST Updated On
date_range 22 April 2021 5:28 AM ISTഹരിത ചെക്ക്പോസ്റ്റിന് നടപടിയില്ല; മാലിന്യമേടായി രാമക്കൽമേട്
text_fieldsbookmark_border
നെടുങ്കണ്ടം: വിനോദസഞ്ചാരകേന്ദ്രമായ രാമക്കല്‍മേട്ടില്‍ ഹരിത ചെക്ക്പോസ്റ്റ് വേണമെന്ന ആവശ്യത്തിന് ഇനിയും നടപടിയില്ല. ദിനേന നൂറുകണക്കിന് വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടെ അലക്ഷ്യമായി പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് തടയാന്‍ ഹരിത ചെക്ക്പോസ്റ്റ് സ്ഥാപിക്കണമെന്ന് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളായി. രാമക്കല്‍മേട്ടിലേക്ക് എത്താന്‍ രണ്ട് പ്രധാന പാതകളാണുള്ളത്. അതില്‍ ബാലന്‍പിള്ള സിറ്റിയിലേക്ക് തിരിയുന്ന ജങ്ഷന് സമീപത്തെ പാതയില്‍ ഹരിത ചെക്ക്പോസ്റ്റ് സ്ഥാപിച്ചാല്‍ മാലിന്യവും മറ്റും വലിച്ചെറിയുന്നത് തടയാനും ബോധവത്കരണം നടത്താനുമാവും. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഭാഗത്തും രാമക്കല്ലിലേക്ക് പോകുന്ന പാതയിലെ ഇല്ലിക്കൂട്ടത്തിലുമെല്ലാം പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഭക്ഷണാവശിഷ്ടങ്ങളും കുമിഞ്ഞുകൂടുകയാണ്. ഇത് തടയാൻ ഇവിടെ ഒരുസംവിധാനവുമില്ല. പ്ലാസ്റ്റിക് കവറുകളും മറ്റും ഭക്ഷിച്ച് കുരങ്ങന്മാര്‍ ചത്തുവീഴുന്നതും പതിവാണ്. തൂക്കുപാലം രാമക്കല്‍മേട് റോഡില്‍ ബാലന്‍പിള്ള സിറ്റിയിലേക്ക് തിരിയുന്ന റോഡിനിരുവശത്തും മാലിന്യം കുന്നുകൂടുകയാണ്. വിനോദസഞ്ചാരകേന്ദ്രം കേരള-തമിഴ്‌നാട് അതിര്‍ത്തിയുടെ ഇരുവശത്തുമായി വ്യാപിച്ചുകിടക്കുന്നത് വികസന പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യശേഖരണത്തിനുമടക്കം തടസ്സം സൃഷ്ടിക്കുന്നുണ്ട്. കുറവന്‍-കുറത്തി മലയുടെ ഒരു ചരിവുമാത്രമാണ് കേരള അതിര്‍ത്തിക്കുള്ളിലുള്ളത്. കുറവന്‍-കുറത്തി ശില്‍പവും വേഴാമ്പലിൻെറ ആകൃതിയിലുള്ള വാച്ച് ടവറും കുട്ടികളുടെ പാര്‍ക്കും മറ്റും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ബാക്കി ഭാഗവും രാമക്കല്ലിലേക്കുള്ള പാതയുമെല്ലാം തമിഴ്‌നാട് വനത്തിൻെറ ഭാഗമാണ്. അതിനാല്‍ ഈ ഭാഗത്തുനിന്ന്്് മാലിന്യം ശേഖരിക്കാനോ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനോ നിരീക്ഷണം ഏര്‍പ്പടുത്താനോ കേരളത്തിന് തമിഴ്‌നാട് വനം വകുപ്പിൻെറ അനുമതി വേണം. തമിഴ്‌നാട് വനംവകുപ്പാകട്ടെ ഒരു നടപടിയും സ്വീകരിക്കാറില്ല. നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളുടെ അതിര്‍ത്തിയായതിനാല്‍ മാലിന്യനിര്‍മാര്‍ജനത്തിന് പഞ്ചായത്തുകളും തയാറാവുന്നില്ല. ഡി.ടി.പി.സിയുടെ അധീനതയിെല കുറവന്‍-കുറത്തി മലയില്‍ മാത്രമാണ് മാലിന്യശേഖരണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story