Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകള്ളനോട്ട്​ കേസ്​:...

കള്ളനോട്ട്​ കേസ്​: അന്വേഷണം വഴിമുട്ടി

text_fields
bookmark_border
നെടുങ്കണ്ടം: അതിര്‍ത്തി ചെക്ക്​പോസ്​റ്റായ കമ്പംമെട്ടില്‍ മൂന്നുലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം വഴിമുട്ടി. ചെന്നൈ കേന്ദ്രീകരിച്ചുള്ള കള്ളനോട്ട്്്്്് മാഫിയയിലെ കണ്ണികള്‍ മാത്രമാണ് പിടിയിലായതെന്നും നോട്ടുവിതരണത്തിന് പിന്നില്‍ വന്‍ സംഘമുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാല്‍, പ്രതികള്‍ റിമാൻഡിലായതോടെ അന്വേഷണവും നിലച്ചു. റിമാൻഡ്​ പ്രതികളില്‍ രണ്ടുപേരെ കസ്​റ്റഡിയില്‍ വാങ്ങി തമിഴ്‌നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതില്‍ ചില പുതിയ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. നോട്ട്​ അച്ചടിക്കാന്‍ ഉപയോഗിച്ചിരുന്ന മൂന്നര ലക്ഷം രൂപ വിലയുള്ള യന്ത്രവും കാല്‍ കോടി രൂപയുടെ കള്ളനോട്ട്​ അച്ചടിക്കാനുള്ള പേപ്പറും ഇതോടൊപ്പം പിടിച്ചെടുത്തിരുന്നു. നോട്ട്​ അച്ചടിക്കുന്ന യന്ത്രം വാങ്ങിയത് എവിടെ നിന്നാണെന്ന്​ കണ്ടെത്താൻ രണ്ട് പ്രതികളെ രണ്ടാമതും കസ്​റ്റഡിയില്‍ വാങ്ങിയാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കോയമ്പത്തൂരും കമ്പവും കേന്ദ്രീകരിച്ച് കള്ളനോട്ട്​ വിതരണം ചെയ്യാൻ പ്രത്യേക ഏജൻറുമാരെ സംഘം ഏർപ്പാടാക്കിയിരുന്നതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. ഏജൻറുമാരെ കേന്ദ്രീകരിച്ച്​ അന്വേഷണം ആരംഭിച്ചെങ്കിലും മുന്നോട്ടുപോയില്ല. സംഘം ആസൂത്രിതമായി കള്ളനോട്ട് മാറിയെടുത്തതായി പൊലീസിന്​ സൂചന ലഭിച്ചിരുന്നു. തമിഴ്‌നാട്ടില്‍നിന്ന്​ കള്ളനോട്ട്് വിതരണം ചെയ്യാനെത്തുന്ന സംഘത്തെക്കുറിച്ച്​ ഇടുക്കി നാര്‍കോട്ടിക് ഡിവൈ.എസ്.പിക്ക്​ ലഭിച്ച രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഴിഞ്ഞ ജനുവരി 24ന്​ അഞ്ച്​ തമിഴ്‌നാട് സ്വദേശികളും ഒരു മലയാളിയുമടക്കം പിടിയിലായത്​. സംഘം സഞ്ചരിച്ച വാഹനത്തി​ൻെറ മുകള്‍ഭാഗത്തെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയില്‍ ഒരു ലക്ഷവും സംഘത്തിലെ മറ്റ്്് രണ്ടുപേര്‍ സഞ്ചരിച്ച ബൈക്കില്‍നിന്ന്​ രണ്ട്​ ലക്ഷവുമാണ്​ കണ്ടെത്തിയത്​. കള്ളനോട്ട് കടത്താന്‍ ഉപയോഗിച്ച രണ്ട്്് വാഹനവും പൊലീസ് പിടിച്ചെടുത്തിരുന്നു. കുറെ വര്‍ഷങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന്്് നിരവധി കള്ളനോട്ട് സംഘങ്ങൾ പിടിയിലായെങ്കിലും പ്രതികള്‍ റിമാൻഡിലാകുന്നതോടെ അന്വേഷണം അവസാനിപ്പിക്കുകയാണ്​ പതിവ്. ഒരു കേസില്‍പോലും തുടരന്വേഷണം ഉണ്ടായില്ല. കരുണാപുരത്ത്​ വാക്​സിനേഷന്​ തുടക്കം നെടുങ്കണ്ടം: കോവിഡ് പ്രതിരോധ കുത്തിവെപ്പിന് കരുണാപുരം പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് ഭരണസമിതിയുടെയും കരുണാപുരം കുടുംബാരോഗ്യ കേന്ദ്രത്തി​ൻെറയും നേതൃത്വത്തിലാണ് വാക്‌സിനേഷന്‍. എട്ട്്, 17 വാര്‍ഡുകളിലെ 45 മുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്ക് കുത്തിവെപ്പ് നടത്തി. 500 ഡോസ് വാക്‌സിനാണ് നല്‍കിയത്. ചൊവ്വാഴ്ച മുതല്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന തീയതിയും സ്ഥലങ്ങളും ചുവടെ: 20ന് തൂക്കുപാലം എസ്.എന്‍ ഓഡിറ്റോറിയം, 22ന് ബാലൻ പിള്ള സിറ്റി മദ്​റസ ഹാള്‍, 23ന് കട്ടേക്കാനം കമ്യൂണിറ്റി ഹാള്‍, 24 ന്​ കമ്പംമെട്ട് മഡോണ എല്‍.പി സ്‌കൂള്‍, 27 ന് വയലാര്‍ നഗര്‍ കമ്യൂണിറ്റി ഹാള്‍, 29ന് പോത്തിന്‍കണ്ടം എസ്.എൻ ഒാഡിറ്റോറിയം, 30ന് കുളിത്തൊഴു പരപ്പനങ്ങാടി എസ്.എൻ ഓഡിറ്റോറിയം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story