Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഞായറാഴ്ച ചന്തകളിൽ വൻ...

ഞായറാഴ്ച ചന്തകളിൽ വൻ തിരക്ക്

text_fields
bookmark_border
പീരുമേട്: ചന്തദിവസമായ ഞായറാഴ്ച ഏലപ്പാറ പാമ്പനാർ ചന്തകളിൽ വൻ തിരക്ക്. കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടമായി വ്യാപാര സ്ഥാപനങ്ങളിലും റോഡിലും എത്തുന്നു. മാസ്ക് ഉപയോഗിക്കാതെ ഏലപ്പാറ ചന്തയിലും ടൗണിലും ബസ്​സ്​റ്റാൻഡിലും നൂറുകണക്കിന് ആളുകളാണ് എത്തിയത്. കഴിഞ്ഞവർഷം നിരവധി ആളുകൾക്കാണ് ഏലപ്പാറ ടൗണിലും പരിസര പ്രദേശങ്ങളിലെ തേയില തോട്ടങ്ങളിലും കോവിഡ് ബാധിച്ചത്. സി.എച്ച്.സിയിലെ ഡോക്ടർ ഉൾപ്പെടെയുള്ളവർക്ക് രോഗം ബാധിച്ച് ആശുപത്രിയും അടച്ചിരുന്നു. രണ്ടാം വ്യാപനത്തിൽ ഏലപ്പാറ മേഖലയിൽ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. സമീപ പ്രദേശങ്ങളായ കല്ലാർ പഴയ പാമ്പനാർ, കരടിക്കുഴി എന്നിവിടങ്ങളിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തുടരുമ്പോഴും ചന്തയിൽ വൻ ആൾക്കൂട്ടവും ചന്തയിലെ ഇടുങ്ങിയ റോഡിൽ വാഹനത്തിരക്കുമാണ്​. ഇതിനിടയിൽ ആളുകൾ തിങ്ങിനിറഞ്ഞു നിൽക്കുന്നു. സാനിറ്റൈസർ ഉൾപ്പെടെ മുൻകരുതലുകളിലും നാമമാത്ര വ്യാപരസ്ഥാപനങ്ങളിൽ മാത്രമാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story