Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2021 5:28 AM IST Updated On
date_range 18 April 2021 5:28 AM ISTകോവിഡ് വ്യാപനം; കർശന പരിശോധനയുമായി പൊലീസ്
text_fieldsbookmark_border
പീരുമേട്: കോവിഡ് വ്യാപനത്തെത്തുടർന്ന് കർശന പരിശോധനയുമായി പൊലീസ്. ജങ്ഷനുകളിൽ കൂട്ടംകൂടി നിൽക്കുകയും മാസ്ക് ധരിക്കാത്തവർെക്കതിരെയുമാണ് നടപടി സ്വീകരിക്കുന്നത്. മാസ്ക് ധരിക്കാതെ റോഡിലൂടെ നടന്ന നിരവധി ആളുകൾക്കെതിരെ ശനിയാഴ്ച പൊലീസ് കേസെടുത്തു. പൊലീസ് നിയന്ത്രണം ശക്തമാക്കുമ്പോഴും പാമ്പനാർ മാർക്കറ്റ് ഉൾപ്പെടെ സ്ഥലങ്ങളിൽ ആളുകൾ മാസ്ക് ഉപയോഗിക്കുന്നില്ല. സ്വകാര്യബസുകളിലും സർക്കാർ ഉത്തരവ് മറികടന്ന് യാത്രക്കാരെ കുത്തിനിറച്ച് കയറ്റുന്നു. യാത്രക്കാരെ നിർത്തി കൊണ്ടുപോകുന്നതിന് വിലക്കുണ്ടെങ്കിലും മിക്ക സ്വകാര്യബസും യാത്രക്കാർ തിങ്ങിനിറഞ്ഞാണ് സഞ്ചരിക്കുന്നത്. സമാന്തര സർവിസ് നടത്തുന്ന ജീപ്പുകളിലും ഓട്ടോകളിലും യാത്രക്കാരെ അമിതമായി കയറ്റുന്നു. പാമ്പനാർ-പീരുമേട് റൂട്ടിൽ സമാന്തര സർവിസ് നടത്തുന്ന ഓട്ടോകളിൽ ഡ്രൈവർ സീറ്റിലും യാത്രക്കാരെ കയറ്റുന്നു. തമിഴ്നാട്ടിൽനിന്ന് വാഹനങ്ങളിൽ വഴിയോര കച്ചവടം നടത്താൻ എത്തുന്നവരും മാസ്ക് ഉപയോഗിക്കുന്നില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പീരുമേട് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story