Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്ലാസ്​റ്റിക്​...

പ്ലാസ്​റ്റിക്​ നിരോധനം മറന്ന്​ പഞ്ചായത്തുകൾ

text_fields
bookmark_border
അടിമാലി: പ്ലാസ്​റ്റിക് കാരി ബാഗുകള്‍ നിരോധിച്ചുകൊണ്ടുള്ള പ്രഖ്യാപനം ജില്ലയിലെ പഞ്ചായത്തുകള്‍ നടപ്പാക്കുന്നില്ല. നിരോധനം വഴിയോരങ്ങളിലെ അറിയിപ്പ് ബോര്‍ഡുകളില്‍ ഒതുങ്ങുന്നു. ജില്ലയിൽ ഒന്നോ ര​േണ്ടാ പഞ്ചായത്തുകളിൽ മാത്രമാണ് പേരിനെങ്കിലും പദ്ധതി നടപ്പാക്കുന്നത്. കാരി ബാഗുകള്‍ വന്യജീവികള്‍ക്കും പരിസ്ഥിതിക്കും ദോഷമാകുമെന്ന് കണ്ടതിനെത്തുടര്‍ന്ന് മുന്‍ കലക്ടര്‍ വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി ഉള്‍പ്പെടെ ജില്ലയിലെ എല്ലാ പഞ്ചായത്തിലും നിരോധിച്ചതാണ്. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്ലാസ്​റ്റിക് കാരി ബാഗുകള്‍ സമ്പൂര്‍ണമായി നിരോധിച്ചത്. മൂന്നാര്‍, വട്ടവട, ദേവികുളം, ചിന്നക്കനാല്‍, മറയൂര്‍, കാന്തല്ലൂർ, ശാന്തൻപാറ, മാങ്കുളം, പള്ളിവാസല്‍, സേനാപതി, നെടുങ്കണ്ടം, വാത്തികുടി, കഞ്ഞികുഴി, കൊന്നത്തടി, വെള്ളത്തൂവല്‍, രാജാക്കാട് പഞ്ചായത്തുകളില്‍ എല്ലാ മുക്കിലും മൂലയിലും ഇവ യഥേഷ്​ടമാണ്. പുറമെ വിനോദസഞ്ചാരികള്‍ക്ക് ടൂറിസ്​റ്റ്​ കേന്ദ്രങ്ങളിലെത്തി ഭക്ഷണം വില്‍ക്കുന്ന മൊബൈല്‍ ഭക്ഷണവ്യാപാരികളും വന്‍തോതിലാണ് പ്ലാസ്​റ്റിക് ഉള്‍പന്നങ്ങളും കുപ്പിവെള്ളവും വിതരണം ചെയ്യുന്നത്. പ്ലാസ്​റ്റിക് വിൽക്കുന്നത് നിരോധിച്ച് പഞ്ചായത്തുകളില്‍ പ്രഖ്യാപനവും കടകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും പിഴചുമത്തിയുള്ള മുന്നറിയിപ്പും മുറപോലെ നടക്കുന്നുണ്ടെങ്കിലും ഇതോന്നും ബാധകമല്ലാത്ത വിധമാണ് ഇവയുടെ വിപണനം. പലചരക്കുകടകളിലും മാംസവ്യാപാര സ്ഥാപനങ്ങളിലും ഇവ ധാരാളമായി ഉപയോഗിക്കുന്നു. തുണിസഞ്ചികള്‍ ഉപയോഗം സംബന്ധിച്ച ബോധവത്​കരണവും വിതരണവും ചില പഞ്ചായത്തുകള്‍ നടത്തിയിരു​െന്നങ്കിലും ഫലപ്രദമായില്ല. മത്സ്യം, മാംസം എന്നിവ വില്‍ക്കുന്നിടത്ത് ഇത്തരം ബാഗുകള്‍ ഒഴിച്ചുകൂടാനാവാത്ത സ്ഥിതിയാണ്. പഞ്ചായത്തുകളില്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ഇതിനെതിരെയുള്ള റെയ്ഡുകളൊന്നും ഇപ്പോള്‍ നടക്കുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story