Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറോഡരികിലെ ഷെഡില്‍...

റോഡരികിലെ ഷെഡില്‍ ഓട്ടോയും സ്‌കൂട്ടറും കത്തിനശിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: റോഡരികിലെ ഷെഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയും സ്‌കൂട്ടറും കത്തിനശിച്ചു. മുണ്ടിയെരുമ ബ്ലോക്ക്​ നമ്പര്‍ 196 ഉറവാരത്തില്‍ ജോണ്‍ തോമസി​ൻെറ ഭാര്യ ഗ്രേസിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് കത്തിയത്. മുണ്ടിയെരുമ കായംകുളംപടി റോഡിനോട് ചേര്‍ന്ന ഷെഡിലാണ്​ പാര്‍ക്ക് ചെയ്തിരുന്നത്. വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. വീട്ടില്‍ എല്ലാവരും പ്രാർഥനയിലായിരുന്ന സമയത്ത് തീയും പുകയും കണ്ട്് വീട്ടുകാര്‍ ഇറങ്ങി നോക്കിയപ്പോഴാണ് വാഹനങ്ങൾ കത്തുന്നതായി കണ്ടത്. ഉടൻ നെടുങ്കണ്ടം അഗ്​നിരക്ഷാ സേനയെയും പൊലീസിനെയും വിവരമറിയിച്ചു. അവരെത്തിയാണ് തീ പൂര്‍ണമായി അണച്ചത്. വീട്ടുമുറ്റത്തേക്ക് കയറ്റിക്കൊണ്ടുപോകാനുള്ള അസൗകര്യം മൂലമാണ് പുരയിടത്തില്‍ റോഡരികില്‍ ഷെഡ് കെട്ടി വാഹനങ്ങള്‍ പാര്‍ക്ക്്് ചെയ്​തിരുന്നത്. ഓട്ടോയുടെ ബാറ്ററി മോഷണം പോയതിനാല്‍ മാസങ്ങളായി ഉപയോഗിക്കുന്നില്ല. മൂന്നുദിവസം മുമ്പാണ് ഓട്ടോ തള്ളി ഷെഡില്‍ എത്തിച്ചത്. എന്നാല്‍, സ്‌കൂട്ടർ ഉപയോഗയോഗ്യമായിരുന്നു. വ്യാഴാഴ്ച പകല്‍ യാത്ര കഴിഞ്ഞ് ഷെഡില്‍ കൊണ്ടുവന്ന്് പാര്‍ക്ക് ചെയ്തതാണ്​. സ്​കൂട്ടറിൽനിന്നാണ്​ ഓട്ടോയിലേക്ക് തീ പടര്‍ന്നത്. പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story