Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചേലച്ചുവട്ടിൽ...

ചേലച്ചുവട്ടിൽ അഗ്നിബാധ; കട കത്തിനശിച്ചു

text_fields
bookmark_border
ചെറുതോണി: വെള്ളിയാഴ്ച പുലർച്ച 4.45ന് ദുരൂഹ സാഹചര്യത്തിൽ ചേലച്ചുവട്ടിലുണ്ടായ തീപിടിത്തത്തിൽ കടമുറി കത്തിനശിച്ചു. ഇടുക്കിയിൽനിന്ന് അഗ്​നിരക്ഷാസേന എത്തി തീയണച്ചതിനാൽ മറ്റ്​ കടകളിലേക്ക്​ പടരാതെ വൻദുരന്തം ഒഴിവായി. ചുരുളി സ്വദേശി കരോട്ടുമലയിൽ സർജിയുടെ കടമുറിയാണ്​ കത്തിനശിച്ചത്. കടയിൽ സൂക്ഷിച്ചിരുന്ന മലഞ്ചരക്ക്​ ഉൽപന്നങ്ങളും സാധനങ്ങളും കത്തിനശിച്ചു. കെട്ടിടത്തി​ൻെറ മേച്ചിൽഷീറ്റുകൾ തീ പിടിത്തത്തിൽ പൊട്ടിത്തെറിച്ചു. ചേലച്ചുവട് ടൗണിൽ കഞ്ഞിക്കുഴിയിലേക്ക്​ തിരിയുന്ന ജങ്​ഷനിൽ ഓയിൽ മില്ലിനോട്​ ചേർന്ന മുറിയിലായിരുന്നു തീപിടിത്തം. തൊട്ടടുത്തുള്ളവർ അറിയിച്ചതിനെത്തുടർന്ന് ഇടുക്കിയിൽനിന്ന്​ അഗ്​നിരക്ഷാസേനയും കഞ്ഞിക്കുഴിയിൽനിന്ന്​ പൊലീസുമെത്തി. ഷോർട്ട് സർക്യൂട്ട് മൂലമല്ല തീപിടിത്തമുണ്ടായതെന്ന്​ വൈദ്യുതി ബോർഡ് എക്സി.എൻജിനീയർ അറിയിച്ചു. കഞ്ഞിക്കുഴി പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story