Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2021 5:28 AM IST Updated On
date_range 17 April 2021 5:28 AM ISTസബ്കലക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പൊലീസ് അന്വേഷണം തുടങ്ങി
text_fieldsbookmark_border
മൂന്നാര്‍: ദേവികുളം സബ് കലക്ടര്‍ പ്രേം കൃഷ്ണൻെറ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സബ് കലക്ടർ ഇടുക്കി എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് സബ് കലക്ടര്‍ സൈബര്‍ സെല്ലിനും ഫേസ്ബുക്ക് അധികാരികള്‍ക്കും വിവരം കൈമാറിയിരുന്നു. കഴിഞ്ഞ ദിവസമാണ് സബ് കലക്ടറുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ചിലര്‍ പണം തട്ടാന്‍ ശ്രമിച്ചത്. സംശയം തോന്നിയ ചില സുഹൃത്തുക്കള്‍ വിവരമറിയിച്ചപ്പോഴാണ് സബ്കലക്ടറുടെ ശ്രദ്ധയിൽപെടുന്നത്. വിശദപരിശോധനയില്‍ ആസൂത്രിത തട്ടിപ്പിനുള്ള ശ്രമമാണെന്ന് തെളിഞ്ഞു. വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചയാൾ പണം ആവശ്യപ്പെട്ടുള്ള അഭ്യർഥന പേജിൽ നല്‍കിയിരുന്നു. സൈബല്‍ സെല്ലും ആന്വേഷണം നടത്തുന്നുണ്ട്. പണം തട്ടിപ്പാണോ മറ്റെന്തെങ്കിലും ലക്ഷ്യം ഇതിനുപിന്നിലുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഭൂമാഫിയക്കും കൈയേറ്റങ്ങള്‍ക്കുമെതിരെ സമീപകാലത്ത് സബ് കലക്ടർ സ്വീകരിച്ച നടപടികളില്‍ അതൃപ്തിയുള്ള ചിലര്‍ കരുതിക്കൂട്ടി തേജോവധം ചെയ്യാൻ ശ്രമിച്ചതിൻെറ ഭാഗമാകാം വ്യാജ ഫേസ്ബുക്ക് അക്കൗണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story