Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാലികൾക്ക്​ ചർമമുഴ...

കാലികൾക്ക്​ ചർമമുഴ രോഗം; ക്ഷീരകർഷകർ പ്രതിസന്ധിയിൽ

text_fields
bookmark_border
പാല്‍ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു ചെറുതോണി: കന്നുകാലികള്‍ക്ക് വ്യാപകമായി ചര്‍മമുഴ രോഗം പടർന്നതോടെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയിൽ. വാത്തിക്കുടി പഞ്ചായത്തിലെ പടമുഖത്തും സമീപ പ്രദേശങ്ങളായ കള്ളിപ്പാറ, കൊന്നക്കാമാലി, ദൈവംമേട് എന്നിവിടങ്ങളിലുമാണ് കന്നുകാലികളില്‍ വ്യാപകമായി രോഗം കാണപ്പെടുന്നത്. കന്നുകാലികളുടെ ചര്‍മത്തില്‍ നിറയെ മുഴയുണ്ടായി പൊട്ടി ഒഴുകുകയാണ്. ഇത്​മൂലം പാല്‍ ഉല്‍പാദനം ഗണ്യമായി കുറയുന്നുമുണ്ട്​. ഇക്കാര്യങ്ങള്‍ പടമുഖം ആപ്കോസ് പ്രസിഡൻറ്​ ജോബി വയലില്‍ മൃഗസംരക്ഷണവകുപ്പ് ഡയറക്​ടറേറ്റിൽ അറിയിച്ചിട്ടും വേണ്ടത്ര ചികിത്സ ലഭ്യമാക്കിയിട്ടില്ല. അടിയന്തിരമായി പ്രതിരോധ മരുന്ന്​ നല്‍കാന്‍ തയാറായില്ലെങ്കില്‍ നിരവധി കാലികളിലേക്ക് രോഗം പടരുമെന്ന ഭയത്തിലാണ്​​ ക്ഷീരകർഷകർ. പല ക്ഷീരകര്‍ഷകരും ബാങ്കു വായ്പയെടുത്താണ് പശുക്കളെ വാങ്ങിയത്. പാലുല്‍പാദനം കുറഞ്ഞതോടെ വായ്​പ തിരിച്ചടക്കാൻ കഴിയാതെയും വീട്ടുചെലവുകൾ നിർവഹിക്കാനാകാതെയും ബുദ്ധിമുട്ടിലായിരിക്കുകയാണ് ഇവർ. വിഷയത്തില്‍ മൃഗസംരക്ഷണവകുപ്പ് അടിയന്തരമായി ഇടപെടണമെന്നാണ്​ കർഷകരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story