Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിലയും വിപണിയുമില്ല;...

വിലയും വിപണിയുമില്ല; നഷ്​ടത്തി​െൻറ കടുപ്പം കൂടി തേയില

text_fields
bookmark_border
വിലയും വിപണിയുമില്ല; നഷ്​ടത്തി​ൻെറ കടുപ്പം കൂടി തേയില സഹകരണ മേഖലയിൽ ഫാക്ടറി എന്ന ആവശ്യം പരിഗണിക്കപ്പെടുന്നില്ല ടി. അനിൽകുമാർ പീരുമേട്: ഉൽപാദന ചെലവിന് ആനുപാതിക വരുമാനം ലഭിക്കാതെയും പച്ച കൊളുന്തിന്​ വിപണിയില്ലാതെയും ചെറുകിട തേയില കർഷകർ പ്രതിസന്ധിയിൽ. ഏതാനും മാസം മുമ്പുവരെ ഒരു കിലോ പച്ചകൊളുന്തിന്​ കിലോക്ക് 32 രൂപ വരെ ലഭിച്ചിരുന്നത് ഇപ്പോൾ 15 രൂപയായാണ്​ കുറഞ്ഞത്​. വേനൽമഴ ആരംഭിച്ചതോടെ ഉൽപാദനം ഇരട്ടിയായി. എന്നാൽ, വിലയിടിഞ്ഞതും​ സ്വന്തമായി തോട്ടമില്ലാത്ത ഫാക്ടറികൾ പച്ചക്കൊളുന്ത് വാങ്ങാൻ മടിക്കുന്നതുമാണ്​ കർഷകർക്ക് തിരിച്ചടിയായത്​. തേയില കയറ്റുമതി കുറയുകയും ആഭ്യന്തര വിപണിയിൽ മാന്ദ്യം സംഭവിക്കുകയും ചെയ്​തതിനെത്തുടർന്ന്​ തേയിലവിൽപന ഗണ്യമായി കുറഞ്ഞതിനാൽ ഫാക്ടറികളിൽ തേയില കെട്ടിക്കിടക്കുന്ന അവസ്​ഥയാണ്​. സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റിൽ തേയിലയും ഉള്ളതിനാൽ വിപണിയിൽനിന്ന് തേയില വാങ്ങുന്നവർ അളവ് കുറച്ചത് വിപണിയെ ബാധിച്ചു. ഇതോടൊപ്പം കോവിഡ് ബാധയെ തുടർന്ന് തിരക്ക്​ ഗണ്യമായി കുറഞ്ഞതിനാൽ ഹോട്ടലുകളിലും ചായക്കടകളിലും ഉപയോഗം കുറഞ്ഞതും തേയില കെട്ടിക്കിടക്കാൻ കാരണമായി. ഗുണമേന്മക്കനുസരിച്ച്​ തേയിലക്ക്​ 225 രൂപ മുതൽ 3000 രൂപ വരെ വിപണിയിൽ വില ഇൗടാക്കു​േമ്പാഴും കർഷകർക്ക്​ കൊളുന്തിന്​ തുച്ഛമായ വിലയേ ലഭിക്കുന്നുള്ളൂ. പീരുമേട് താലൂക്ക്​ പരിധിയിൽ പതിനായിരത്തോളം ചെറുകിട തേയില കർഷകരാണുള്ളത്. ഇവർ ഉൽപാദിപ്പിക്കുന്ന കൊളുന്ത് ഇടനിലക്കാർ വഴിയാണ് ഫാക്ടറികളിൽ എത്തിക്കുന്നത്. വാഹനം വാടകക്ക് വിളിച്ച് ദൂരെയുള്ള ഫാക്ടറികളിൽ എത്തിച്ച്​ നൽകുന്നത് അധിക ചെലവായതിനാൽ പലപ്പോഴും ഇടനിലക്കാർക്ക് കുറഞ്ഞ വിലയ്​ക്ക് വിൽക്കാൻ കർഷകർ നിർബന്ധിതരാകുന്നു. ഇടനിലക്കാർ ലാഭം കൊയ്യുമ്പോൾ കർഷകർക്ക് നഷ്​ടക്കണക്ക് മാത്രമാണ്. കൊളുന്ത് തൊഴിലാളികൾ കൈകൊണ്ട് എടുക്കുമ്പോൾ പ്രതിദിനം 25 കിലോ മാത്രമാണ് എടുക്കാനാവുക. ഇവർക്ക്​ ദിവസം 450 രൂപ കൂലി നൽകണം. ഷിയർ എന്ന ഉപകരണം ഉപയോഗിച്ചാകുമ്പോൾ 100 കിലോയോളം എടുക്കും. 600 രൂപയാണ് കൂലി. കൈ കൊണ്ട്​ എടുക്കുന്ന കൊളുന്തിനാണ് മികച്ച വില ലഭിക്കുന്നത്. തൊഴിലാളിയുടെ കൂലി, വളം, കീടനാശിനികൾ എന്നിവയുടെ ചെലവ് കഴിയുമ്പോൾ ഉൽപാദന ചെലവിന് ആനുപാതികമായ വരുമാനം കർഷകർക്ക് ലഭിക്കുന്നില്ല. വിലക്കുറവി​ൻെറ പേരിൽ കൊളുന്ത്​ എടുക്കാതിരുന്നാലും പിന്നീട് ഇരട്ടി ചെലവാണ്. വിളവെടുക്കാതെ വളർന്നു നിൽക്കുന്ന ചെടി കമ്പുകൾ മുറിച്ചുമാറ്റാനും ചെടികൾ വൃത്തിയാക്കാനും കൂടുതൽ പണം ചെലവഴിക്കണം. ചെറുകിട കർഷകരുടെ കൊളുന്ത് സംസ്​കരിക്കുന്നതിന് സഹകരണ മേഖലയിൽ തേയില ഫാക്ടറി ആരംഭിക്കണമെന്ന കർഷകരുടെ ആവശ്യത്തിന്​ വർഷങ്ങളു​െട പഴക്കമുണ്ടെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല. ടീ ബോർഡി​ൻെറ സാമ്പത്തിക സഹായം വൻകിട തോട്ടങ്ങൾക്ക്​ മാത്രമാണ്​ ലഭിക്കുന്നതെന്നും ചെറുകിട കർഷകരെ ബോർഡ്​ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ശക്​തമാണ്​. പീരുമേട് മേഖലയിലെ ചെറുകിട കർഷകരുടെ കൊളുന്ത് ഇടനിലക്കാർ ശേഖരിച്ച് മൂന്നാർ ഉൾപ്പെടെ സ്ഥലങ്ങളിലെ ഫാക്ടറികളിലാണ് വിൽക്കുന്നത്​. പ്രതിദിനം ഒരു ലക്ഷം കിലോ വരെ പച്ചക്കൊളുന്ത് വാങ്ങിയിരുന്ന ഫാക്ടറികൾ ഇപ്പോൾ ഇതി​ൻെറ പകുതി മാത്രമാണ് വാങ്ങുന്നത്. ഫാക്ടറികളിൽ തേയില കെട്ടിക്കിടക്കുന്നതിനാൽ പച്ചക്കൊളുന്ത് വാങ്ങുന്നത് കുറച്ചതും വിലയിടിവിനൊപ്പം കർഷകർക്ക് ഇരുട്ടടിയായി. ലാഭകരമല്ലാതായതോടെ കൃഷി എ​​ന്ന​േന്നക്കുമായി ഉപേക്ഷിച്ചവരുമുണ്ട്​. തേയില കൃഷി മുന്നോട്ട്​ കൊണ്ടുപോകാനും ഉപേക്ഷിക്കാനും കഴിയാത്ത അവസ്ഥയിൽ നട്ടം തിരിയുകയാണ് കർഷകർ. ചിത്രവിവരണം TDL101 Tea വിളവെടുപ്പിന്​ പാകമായ തേയില കൊളുന്ത്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story