Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:28 AM IST Updated On
date_range 16 April 2021 5:28 AM ISTഎഴുകുംവയലില്‍ മോഷണപരമ്പര
text_fieldsbookmark_border
നെടുങ്കണ്ടം: എഴുകുംവയലില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ചു. സമീപത്തെ മറ്റ് മൂന്ന് വീടുകളില്‍ മോഷണശ്രമം നടന്നു. എഴുകുംവയല്‍ വിരുപ്പില്‍ സുരേന്ദ്രൻെറ ഭാര്യയുടെ ഒന്നര പവനിലധികം തൂക്കംവരുന്ന മാലയാണ് മോഷ്ടിച്ചത്. സമീപവാസികളായ കുഴിക്കാട്ട് ജോജി, നെടുംപതാലില്‍ തങ്കച്ചന്, വായ്പൂര് ഇട്ടി എന്നിവരുടെ വീടുകളിലാണ് വിഷുദിനത്തില്‍ പുലര്‍ച്ച മോഷണശ്രമം നടന്നത്. വീടിൻെറ പിന്‍വാതില്‍ തകര്‍ത്താണ് അകത്തുകടന്നത്. മറ്റുവീടുകളിൽ പിന്‍വശത്തെ വാതില്‍ തകര്‍ക്കാനുള്ള ശ്രമം പരാജയെപ്പട്ടതിനാല് അകത്തുകടക്കാനായില്ല. നെടുങ്കണ്ടം പൊലീസ് നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story