Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2021 5:28 AM IST Updated On
date_range 16 April 2021 5:28 AM ISTചെറുതോണി പാലം: അലൈന്‍മെൻറ് മാറ്റും
text_fieldsbookmark_border
ചെറുതോണി പാലം: അലൈന്‍മൻെറ് മാറ്റും ചെറുതോണി: ചെറുതോണി പാലത്തിൻെറ അലൈന്‍മൻെറ് മാറ്റാൻ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനം. 2018ലെ പ്രളയത്തെ തുടര്‍ന്നാണ് ചെറുതോണിയില്‍ പുതിയ പാലം എന്ന ആവശ്യം ശക്തമായത്. അന്ന് തയാറാക്കിയ അലൈന്‍മൻെറ് അനുസരിച്ചുതന്നെ പാലം നിർമിക്കാനാണ് വ്യാഴാഴ്ച കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. ടൗണ്‍ രണ്ടായി വിഭജിച്ച് ഇരുവശത്തും കെട്ടിയുയര്‍ത്തി തയാറാക്കിയ അലൈന്‍മൻെറ് പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. സൻെറര്‍ ജങ്ഷനിലെ ട്രാഫിക് ഐലൻഡ് പൂജ്യം പോയൻറായി പരിഗണിച്ച് അലൈന്‍മൻെറ് നിർണയിക്കും. നേരത്തേ, തൊടുപുഴയില്‍ നിന്ന് അടിമാലിക്കുള്ള വാഹനങ്ങള്‍ പഴയ പാലത്തിലൂടെ കട്ടപ്പന റൂട്ടിലെത്തി പുതിയ പാലത്തിലൂടെ കയറി സൻെറര്‍ ജങ്ഷനിലൂടെ പോകണമായിരുന്നു. ഇത് പൂർണമായും ഒഴിവാക്കി എല്ലാ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്ക് പുതിയ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാവുന്ന രീതിയില്‍ രൂപരേഖയിലും മാറ്റം വരുത്തും. രണ്ട് ദിവസത്തിനുള്ളില്‍ പുതിയ അലൈന്‍മൻെറും പ്ലാനും തയാറാക്കി സമര്‍പ്പിക്കാൻ ദേശീയപാതവിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് നാലിന് കലക്ടറുടെ ചേംബറില്‍ വീണ്ടും യോഗം ചേരും. ഈ യോഗത്തില്‍ പുതിയ അലൈന്‍മൻെറ് അവതരിപ്പിക്കും. പുതിയ പ്ലാനിനും അലൈന്‍മൻെറിനും യോഗം അംഗീകാരം നല്‍കും. പൂർണമായും ജനങ്ങളുടെ ആശങ്ക ദുരീകരിച്ച ശേഷം പുതിയ അലൈന്‍മൻെറ് അനുസരിച്ച് നിർമാണം ആരംഭിക്കും. കലക്ടര്‍ വിളിച്ച യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി, സര്‍വകക്ഷി യോഗം രക്ഷാധികാരി സി.വി. വര്‍ഗീസ്, സി.പി.എം ഇടുക്കി ഏരിയ സെക്രട്ടറി പി.ബി. സബീഷ്, വ്യാപാരി വ്യവസായി സമിതി പ്രസിഡൻറ് സാജന്‍ കുന്നേല്‍, ഏകോപന സമിതി പ്രസിഡൻറ് ജോസ് കുഴികണ്ടം തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story