Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2021 5:28 AM IST Updated On
date_range 14 April 2021 5:28 AM ISTഡി.ജെ പാര്‍ട്ടിക്കെതിരെ പരാതി നല്‍കിയ യുവാവിന് മർദനം
text_fieldsbookmark_border
പരാതിക്കാരൻെറ വിവരങ്ങൾ ചോര്‍ത്തിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്നു കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡൻറ് അടിമാലി: അടിമാലി കാംകോ ജങ്ഷനിലെ ഡി.ജെ പാര്‍ട്ടിക്കെതിരെ പരാതിനല്‍കിയ യുവാവിന് ക്രൂരമര്‍ദനം. സംഭവവുമായി ബന്ധപ്പെട്ട് ഡി.ജെ. പാർട്ടി നടത്തിപ്പുകാരനായ പിതാവിനെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അടിമാലി കുന്നപ്പിള്ളില്‍ ഏലിയാസിനാണ് (42) സംഘടിത ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്കേറ്റ ഏലിയാസിനെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് ഐ അടിമാലി ബ്ലോക്ക് ജനറല്‍ സെക്രട്ടറികൂടിയാണ് ഏലിയാസ്. തിങ്കളാഴ്ച രാത്രി 9.30നാണ് സംഭവം. രാത്രിയില്‍ കോവിഡ് നിയമങ്ങള്‍ ലംഘിച്ച് ഡി.ജെ പാര്‍ട്ടി നടത്തുന്നതിനെതിരെ ഏലിയാസ് ഉന്നത പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. തുടർന്ന്, പൊലീസ് ഇടപെട്ട് ഡി.ജെ പാര്‍ട്ടി നിര്‍ത്തിവെപ്പിച്ചു. ഇതിനിടെ പരാതിക്കാരൻെറ വിവരം പൊലീസ് ചോര്‍ത്തിനല്‍കി. ഇതോടെ നടത്തിപ്പുകാര്‍ ഏലിയാസിനെ വിളിച്ചുവരുത്തി വളഞ്ഞിട്ട് ആ ക്രമിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നും പരാതിയുടെ വിവരം ചോര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് പ്രസിഡൻറ് ജോര്‍ജ് തോമസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story