Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനടപ്പാകാൻ...

നടപ്പാകാൻ വാഗ്​ദാനങ്ങളേറെ; പ്രതീക്ഷയോടെ ഇടുക്കി

text_fields
bookmark_border
ഇടുക്കിയുടെ മാപ്പ്​ നൽകുക... ചെറുതോണി: 10 വർഷത്തിനുള്ളിൽ രണ്ടു മുന്നണികൾ മാറി ഭരിച്ചിട്ടും ജില്ലയിൽ നടപ്പാകാത്ത വാഗ്ദാനങ്ങൾ നിരവധി. പ്രഖ്യാപിച്ച പദ്ധതികൾ പുതിയ സർക്കാർ നടപ്പാക്കുമോ എന്ന്​ പ്രതീക്ഷയാടെ കാത്തിരിക്കുകയാണ്​ ജില്ല. കട്ടപ്പനയിൽ ഐ.എ.എസ് അക്കാദമി, ഇടുക്കിയിൽ ഡൻെറൽ കോളജ്, കട്ടപ്പനയിൽ ലോ കോളജ്, ഇടുക്കിയിലും കട്ടപ്പനയിലും മിനി സിവിൽ സ്​റ്റേഷൻ, ഇടുക്കിയിൽ സായി സ്പോർട്സ് സൻെറർ, ഇടുക്കിയിൽ സൈക്കിൾ വെലോ ഡ്രാം തുടങ്ങിയവ വിവിധ തെരഞ്ഞെടുപ്പ്​ കാലങ്ങളിൽ മുഴങ്ങിക്കേട്ട വാഗ്ദാനങ്ങളാണ്​. വെള്ളാപ്പാറയിൽ കൊലുമ്പൻ സ്മാരകം പൂർത്തീകരിച്ചതു മാത്രമാണു അപവാദം. ഇടുക്കി-ഉടുമ്പന്നൂർ റോഡ് കഴിഞ്ഞ കാൽനൂറ്റാണ്ടായി പണി പൂർത്തിയാകാതെ കിടക്കുകയാണ്​. ഇതിനോടകം നിരവധി റോഡുകൾ പൂർത്തിയാക്കിയപ്പോഴും ജില്ല ആസ്ഥാനവുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയുന്ന റോഡ് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു. ഇടുക്കിയിൽ 40 കോടിയുടെ ബസ് ടെർമിനൽ നിർമിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. യു.ഡി.എഫ് സർക്കാറിൻെറ കാലത്ത് ഇതിന്​ ബജറ്റിൽ തുക വകയിരുത്തുകയും എൽ.ഡി.എഫ് സർക്കാർ നിർമാണ ജോലി തുടങ്ങിവെക്കുകയും ചെയ്​തു. എന്നാൽ, സ്​റ്റാൻഡ്​ നിർമാണം ഇടുക്കി പൊലീസ് സ്​റ്റേഷന്​ സമീപം ഇഴഞ്ഞുനീങ്ങുകയാണ്. ചെറുതോണിയിൽ ബട്ടർഫ്ലൈ പാലത്തി​ൻെറ രൂപരേഖ തന്നെ മാറ്റിയെങ്കിലും പാലം ഇപ്പോഴും കടലാസിൽത്തന്നെ. കുളമാവ് ഹൈഡൽ ടൂറിസം പദ്ധതിക്ക്​ ഒരുകോടി രൂപ അനുവദിക്കുമെന്ന ഉറപ്പ് ഇനിയും പാലിച്ചിട്ടില്ല. കട്ടപ്പനയിൽ മുനിസിപ്പൽ പാർക്കും കട്ടപ്പന കെ.എസ്.ആർ.ടി സി.ഡിപ്പോക്ക്​ 21 കോടിയും വാഗ്ദാനത്തിലൊതുങ്ങി. ​ബോക്​സ്​..... പോയൻറ്​ കൂട്ടി നൽകുക... ജനം കാത്തിരിക്കുന്നു ചെറുതോണിയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ, ഇടുക്കിയിലും കൊന്നത്തടിയിലും അന്താരാഷ്​ട്ര സ്​റ്റേഡിയം, കരിമ്പനിൽ സ്‌റ്റേഷനറി ഡിപ്പോയുടെ ജില്ലതല ഓഫിസ്, കുരുതിക്കളം-വണ്ണപ്പുറം-ചേലച്ചുവട്-ചെറുതോണി സമാന്തര ഹൈവേ, ജില്ല ആശുപത്രിയിൽ കാരുണ്യ ഡയാലിസിസ് യൂനിറ്റ്, ഇടുക്കിയിൽ താലൂക്ക്​ എംപ്ലോയ്‌മൻെറ്​ എക്സ്ചേഞ്ച്, പത്തുചെയിൻ പ്രദേശങ്ങളിൽ പട്ടയം...ഇടുക്കിയിൽ നിറവേറാത്ത വാഗ്​ദാനങ്ങളുടെ പട്ടിക നീളുകയാണ്​. അടുത്ത സർക്കാറെങ്കിലും ഇവ പൊടിതട്ടിയെടുത്ത്​ നടപ്പാക്കുമോ എന്നാണ്​ ഇപ്പോൾ ഇടുക്കിക്കാർ ഉറ്റുനോക്കുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story